ഇഡി അറസ്റ്റിനെതിരെ ഹേമന്ത് സോറൻ ഉടൻ ഹൈക്കോടതിയെ സമീപിക്കും

ഇഡി അറസ്റ്റിനെതിരെ ഹേമന്ത് സോറൻ ഉടൻ ഹൈക്കോടതിയെ സമീപിക്കും. ജാർഖണ്ഡിൽ ചംബൈ സോറൻ സർക്കാർ നാളെ വിശ്വാസ വോട്ട് തേടാനിരിക്കെയാണ് ഹേമന്ത് സോറന്റെ നീക്കം. പത്ത് ദിവസത്തിനകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണർ മഹാസഖ്യത്തിന് നൽകിയ നിർദേശം. 48 എംഎൽഎമാരുടെ പിന്തുണ സർക്കാരിന് ഉണ്ടെന്ന് ജെഎംഎം, കോൺഗ്രസ്, ആർജെഡി നേതാക്കൾ അറിയിച്ചു. ചംബൈ സോറൻ 43 എംഎൽഎമാരുടെ പിന്തുണ കത്താണ് ഗവർണർക്ക് നൽകിയത്.

ALSO READ: യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ യു എസ്- ബ്രിട്ടൻ സംയുക്ത സേനാ ആക്രമണം; 16 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

എന്നാൽ വിശ്വാസ വോട്ടെടുപ്പിലേക്ക് പോകുമ്പോൾ ബിജെപി ഓപ്പറേഷൻ താമര ഭീഷണി ശക്തമാക്കിയിട്ടുണ്ട്. മഹാസഖ്യത്തിലെ 39 എംഎൽഎമാർ ഇപ്പോഴും ഹൈദരാബാദിൽ തുടരുകയാണ്. രണ്ട് ദിവസങ്ങളിലായി നിയമസഭ ചേരാനാണ് തീരുമാനം. മഹാസഖ്യത്തിൽ നിന്ന് 4 എംഎൽഎമാർ ബിജെപിയോട് അടുത്തു എന്നാണ് വിവരം. വിമത എംഎൽഎമാരെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി ചംബൈ സോറൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇഡി അറസ്റ്റിന് എതിരെ ഹേമന്ത് സോറൻ ഉടൻ ഹൈക്കോടതിയെ സമീപിക്കും. അതേ സമയം നിലവിൽ ഇഡി കസ്റ്റഡിയിലുള്ള ഹേമന്ത് സോറനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News