ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അറസ്റ്റില്‍; അറസ്റ്റ് ഗവര്‍ണര്‍ രാജി അംഗീകരിച്ചതിന് പിന്നാലെ

ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അറസ്റ്റില്‍. ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് ഹേമന്ദിനെ അറസ്റ്റ് ചെയ്തത്. രാജിവെച്ചതിന് പിന്നാലെയാണ് ഹേമന്ത് സോറനെ ഇ ഡി അറസ്റ്റ് ചെയ്തത്. ഭൂമി അഴിമതി കേസില്‍ ഇ ഡി കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ഹേമന്ത് സോറന്‍ രാജിവെച്ചത്.

അതേസമയം ഇഡി സമന്‍സിനെതിരെ ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി. കേസ് നാളെ രാവിലെ 10.30ന് പരിഗണിക്കും. മുന്‍പ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ഹേമന്ത് സോറന്‍ പിന്‍വലിച്ചിരുന്നു.

ലോക്സഭ തെരഞ്ഞെടുപ്പ്; മൂന്നാം സീറ്റ് എന്ന ആവശ്യത്തിലുറച്ച് മുസ്ലിം ലീഗ്

ഭൂമി തട്ടിപ്പില്‍ ലഭിച്ച കള്ളപ്പണം വെളുപ്പിച്ചതിനാണ് ഹേമന്ദ് സോറനെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് സോറന്റെ വീട്ടിലെത്തി ഇഡി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതോടെയായിരുന്നു അറസ്റ്റ്. കേസില്‍ നിരവധി തവണ ചോദ്യം ചെയ്യലിനായി ഇഡി നോട്ടീസ് നല്‍കിയിരുന്നു.

ദില്ലിയിലെ പരിശോധനയില്‍ ഇഡി പിടിച്ചെടുത്ത 36 ലക്ഷം രൂപയും കാറുകളും അനധികൃത ധന സമ്പാദനത്തിലൂടെ ഹേമന്ത് സോറന്‍ സ്വന്തമാക്കി എന്നാണ് ഇഡി ആരോപണം. അതേസമയം ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഹേമന്ത് സോറന്റെ പരാതിയില്‍ പൊലിസ് കേസെടുത്തു. എസ് സി, എസ് ടി പീഡന നിരോധന നിയമപ്രകാരമാണ് കേസ്. ഇ ഡി ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നുവെന്നാണ് സോറന്റെ പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News