ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ വിശ്വാസവോട്ട് തേടും. സഖ്യസര്‍ക്കാരിന് നിലവില്‍ 45 എംഎല്‍എമാരുടെ പിന്തുണയുണ്ട്. ജെഎംഎം–27, കോണ്‍ഗ്രസ്–17, ആര്‍ജെഡി–1 എന്നിങ്ങനെയാണ് നിലവിലെ മഹാസഖ്യത്തിന്‍റെ അംഗനില. ബിജെപി നേതൃത്വം നല്‍കുന്ന പ്രതിപക്ഷ സഖ്യത്തിന് 30 എംഎല്‍എമാരുണ്ട്. 38 അംഗങ്ങളുണ്ടേല്‍ സര്‍ക്കാരിന് വിശ്വാസവോട്ട് നേടാം. മന്ത്രിസഭാ വികസനവും ഇന്നുണ്ടാകും. കള്ളപ്പണക്കേസില്‍ ജാമ്യം ലഭിച്ചതോടെ ജൂലൈ നാലിനാണ് ഹേമന്ത് സോറന്‍ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്
മൂന്നാം തവണയാണ് ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.പ്രതിപക്ഷത്തിന്റെ ജനാധിപത്യവിരുദ്ധ ഗൂഢാലോചനയുടെ അന്ത്യം തുടങ്ങിയെന്ന് ഹേമന്ത് സോറൻ പറഞ്ഞിരുന്നു. ജനുവരി 31 ന് ഭൂമി കുംഭകോണകേസിൽ ഇഡി അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുൻപാണ് ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ചംപൈ സോറനെ മുഖ്യമന്ത്രിയാക്കിയത്. കഴിഞ്ഞയാഴ്ച കേസിൽ ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് സോറൻ മുഖ്യമന്ത്രിസ്ഥാനത്ത് തിരിച്ചെത്തുന്നത്. ഒക്ടോബറിലാണ് ജാർഖണ്ഡിൽ നിയമസഭാ തെരഞ്ഞെടുപ്പ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here