ഹേമന്ത് സോറന്‍ ഇഡി കസ്റ്റഡിയില്‍, ഇടപെടാതെ സുപ്രീം കോടതി

കള്ളപ്പണ കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി. ഇഡിയുടെ അറസ്റ്റിനെതിരെയാണ് സോറന്‍ കോടതിയെ സമീപിച്ചത്.

അതേസമയം ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ സോറന്‍ സമര്‍പ്പിച്ച റിട്ട് പെറ്റീഷന്‍ ഇപ്പോഴും പരിഗണനയിലാണ്. ഇഡി പുറപ്പെടുവിച്ച സമന്‍സിനെതിരെ മുമ്പ് സോറന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ALSO READ: ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇക്കാര്യം സൂക്ഷിക്കുക , പണിവരുന്നതിങ്ങനെ

ബുധനാഴ്ച രാത്രിയാണ് ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത്. ഇയാളെ പിഎംഎല്‍എ കോടതി ഒരു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. സുപ്രീം കോടതി ഹര്‍ജി തള്ളിയതോടെ  സോറന്റെ കസ്റ്റഡി അഞ്ചു ദിവസത്തേക്ക് നീട്ടി. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ അന്യായമായി പുറത്താക്കാനുള്ള നടപടികളാണ് ഇഡി തങ്ങളുടെ അധികാരം ഉപയോഗിക്കുന്നതെന്നാണ് ഹര്‍ജിയില്‍ സോറന്‍ പറഞ്ഞിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here