ഹേമന്ത് സോറന്‍ വീണ്ടും ജാർഖണ്ഡ് മുഖ്യമന്ത്രിയായേക്കും

ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി വീണ്ടും അധികാരമേല്‍ക്കുമെന്ന് സൂചന. ഇന്ന് ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്. ചെമ്പൈയ് സോറന്‍ സ്ഥാനം ഒഴിയും.കഴിഞ്ഞ ദിവസമാണ് ഹേമന്ത് സോറന്‍ ഇഡി കേസില്‍ ജാമ്യത്തിലിറങ്ങിയത്. ഒക്ടോബറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആണ് ജെഎംഎം നീക്കം.

ALSO READ: തന്നെക്കുറിച്ച് പ്രചരിക്കുന്നത് കെട്ടിച്ചമച്ച വാർത്തകൾ; തെറ്റായ വാർത്തകൾ തള്ളിക്കളയുക: കരമന ഹരി

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. ജാമ്യം ലഭിച്ചതോടെ വീണ്ടും മുഖ്യമന്ത്രിയാകാനുള്ള നീക്കത്തിലാണ് ഹേമന്ത് സോറൻ. ജൂൺ 28നാണ് ഹേമന്ത് സോറന് ജാമ്യം ലഭിച്ചത്. ഇതിനിടെ നിലവിലെ മുഖ്യമന്ത്രി ചമ്പൈ സോറന്റെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി. ഹേമന്ത സോറൻ രാജിവച്ചതോടെ ബന്ധുവായ ചമ്പൈ സോറൻ മുഖ്യമന്ത്രിയാകുകയായിരുന്നു.

ALSO READ: മണിപ്പൂരിൽ നടക്കുന്നത് വർഗീയ കലാപമല്ല, ഗോത്രസംഘർഷമെന്ന് മോദി; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News