ഹേമന്ത് സോറന് ഇഡി കുരുക്ക്; അറസ്റ്റിലായേക്കുമെന്ന് സൂചന

ഹേമന്ത് സോറന് ഇഡി കുരുക്ക്, അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന. ഹേമന്ത് സൂര്യനെ അറസ്റ്റ് ചെയ്‌താൽ ഭാര്യ കൽപനയെ മുഖ്യമന്ത്രി ആക്കിയേക്കും. കൽപനക്ക് തെരഞ്ഞെടുപ്പിൽ നിൽക്കാൻ വേണ്ടി ഒരു എംഎൽഎയെ രാജി വെപ്പിച്ചിട്ടുണ്ട്.

Also Read; വീണ്ടും ഭൂചലന മുന്നറിയിപ്പുമായി ജപ്പാൻ; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു

ഭൂമി കുംഭകോണ ആരോപണത്തില്‍ മുഖ്യമന്ത്രി ഹേമന്ത് സോറൻ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞദിവസം വീണ്ടും നോട്ടീസ് നല്‍കിയിരുന്നു. അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടായിരുന്നു നോട്ടിസ്. ഏഴാം തവണയാണ് സോറന് ഇഡി നോട്ടീസയക്കുന്നത്. ഇത് അവസാന അവസരമാണെന്ന് ശനിയാഴ്ച അയച്ച നോട്ടീസില്‍ ഇഡി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

Also Read; പാലക്കാട് നവകേരള സദസ്സുകളിൽ ജനങ്ങൾ നൽകിയ പരാതികളിൽ നടപടികൾ വേഗത്തിൽ

അതിനിടെ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച എംഎല്‍എ സര്‍ഫറാസ് അഹമ്മദ് തിങ്കളാഴ്ച രാജിവച്ചിരുന്നു. വ്യക്തിഗത കാരണങ്ങളെ തുടര്‍ന്നാണ് രാജിയെന്നായിരുന്നു സര്‍ഫറാസ് അഹമ്മദ് വിശദീകരണം. എന്നാൽ സർഫാറസ് അഹമ്മദ് രാജി വെച്ചത് കൽപ്പനക് തെരഞ്ഞെടുപ്പിൽ മത്സരിച്ചു നിയമസഭയിൽ എത്തുന്നതിനു വേണ്ടിയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News