എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് സംസ്ഥാന നിയമസഭയില്‍ നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അനുമതി. ജാര്‍ഖണ്ഡിലെ പുതിയ മുഖ്യമന്ത്രി ചംപായ് സോറന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് ഫെബ്രുവരി 5,6 തീയതികളിലാണ്.
റാഞ്ചി പ്രത്യേക കോടതിയാണ് അനുമതി നല്‍കിയത്. ബുധനാഴ്ചയാണ് ഹേമന്ത് സോറനെ ഇ.ഡി.അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുന്‍പായി സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. സോറനെ വെള്ളിയാഴ്ച കോടതി അഞ്ച് ദിവസത്തെ ഇ ഡി കസ്റ്റഡിയില്‍ വിട്ടിരുന്നു.
ALSO READ:വമ്പൻ ഓഫറുമായി എയർ ഇന്ത്യ; നിങ്ങൾക്കും സ്വന്തമാക്കാം 1,799 രൂപയ്ക്ക് വിമാന ടിക്കറ്റ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here