ഖനന അഴിമതി കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറെൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും

ഖനന അഴിമതി കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറെൻ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും. കേസിൽ ചോദ്യം ചെയ്യിലിനായി എട്ടാം തവണയാണ് ഹേമന്ത് സോറെന് ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്. സോറന്റെ വസതിയിൽ ആയിരിക്കും കേസിലെ ഇഡിയുടെ ചോദ്യം ചെയ്യൽ നടക്കുക.

ALSO READ: ‘ഇന്ത്യയിലെ ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റ് ഇനി കേരളത്തിന്റേത്’, ഉദ്ഘാടനം ചെയ്ത് മന്ത്രി വീണാ ജോർജ്, മുഖ്യാഥിതി ആയി മമ്മൂട്ടി

കേസിൽ നേരത്തെ നൽകിയ 7 സമൻസുകളിലും ഔദ്യോഗിക തിരക്ക് ചൂണ്ടിക്കാട്ടി ഹേമന്ത സോറെൻ ഒഴിഞ്ഞ് മാറിയിരുന്നു. ഇഡിയുടെ നടപടിയിൽ ഇന്നലെ വിവിധ ആദിവാസി സംഘടനകൾ പ്രതിഷേധിച്ചിരുന്നു. കേസിൽ സോറന്റെ അടുത്ത അനുയായികളുടെ വസതികളിൽ നടത്തിയ റെയ്‌ഡിൽ ഏതാണ്ട് 50 കോടിയിലധികം സ്വത്ത്‌ വകകൾ കണ്ടുകെട്ടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News