ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ സത്യപ്രതിജ്ഞ ചെയ്തു

ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ സത്യപ്രതിജ്ഞ ചെയ്തു. ഇക്കഴിഞ്ഞ ജനുവരിയില്‍ ആരംഭിച്ച രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്ക് പിന്നാലെ വീണ്ടും മുഖ്യമന്ത്രി കസേരയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഹേമന്ത് സോറന്‍.

മുഖ്യമന്ത്രി പദം രാജിവച്ചതിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടികളുടെ ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുകയായിരുന്നു. ആരോപിക്കപ്പെട്ട അഴിമതിയില്‍ സോറന്റെ നേരിട്ടുള്ള പങ്ക് വ്യക്തമാകാത്ത ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

ALSO READ: 17 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ടീം ഇന്ത്യ..! ആവേശത്തോടെ വരവേറ്റ് നാട്

മുന്‍ മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച തലവനുമായിരുന്ന പിതാവ് ഷിബു സോറന്റെ സാന്നിദ്ധ്യത്തില്‍ ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. ഇനിയുള്ള വെല്ലുവിളികളെ നേരിടാന്‍ അച്ഛന്റെ ആശീര്‍വാദം തേടിയെന്ന് സോറന്‍ പ്രതികരിച്ചു.

അധികാരത്തിലേറുന്നതിന് മുമ്പ് ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് എക്‌സില്‍ അദ്ദേഹം കുറിച്ചത്. അധികാരം ലഭിച്ച അഹങ്കാരികളായ വ്യക്തികള്‍ തന്നെ നിശബ്ദനാക്കാന്‍ നോക്കി. ഇപ്പോള്‍ ജനത്തിന്റെ തീരുമാനം ഉയര്‍ന്ന് വന്നിരിക്കുകയാണെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News