യുഎസിന്റെ ശീതയുദ്ധകാലതന്ത്രങ്ങളുടെ ശില്പി അന്തരിച്ചു

അമേരിക്കയുടെ ശീതയുദ്ധകാലതന്ത്രങ്ങളുടെ ശില്പി എന്നറിയപ്പെട്ടിരുന്ന ഹെന്റി എ കിസിഞ്ജർ അന്തരിച്ചു. മുൻ അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയും അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവുമായിരുന്നു. യു.എസ് വിദേശനയത്തിലും വിദേശകാര്യങ്ങളിലും കിസിഞ്ജർ കാര്യമായ സ്വാധീനം ചെലുത്തി, 1969 നും 1977 നും ഇടയിൽ അദ്ദേഹം രണ്ട് പ്രസിഡന്റുമാരുടെ കീഴിൽ സേവനമനുഷ്ഠിച്ചു.

നൂറാം പിറന്നാൾ ആഘോഷിച്ചത് കഴിഞ്ഞ മേയ് 27-നാണ്.

ALSO READ: വേള്‍ഡ് എക്‌സ്‌പോ 2030 വേദിയായി സൗദി അറേബ്യ; അഭിനന്ദനവുമായി കുവൈറ്റ്

യുദ്ധക്കുറ്റവാളിയായും നയതന്ത്രജ്ഞനായും ചിത്രീകരിക്കപ്പെട്ടിരുന്ന അദ്ദേഹത്തെ ലോകത്ത്‌ സംഭവിച്ച ഒട്ടേറെ കൂട്ടക്കൊലകൾക്ക്‌ ഉത്തരവാദിയായി ലോകം പ്രതിക്കൂട്ടിൽ നിർത്തിയിട്ടുണ്ട്. ഹെന്റിയുടെ നിർദേശപ്രകാരമായിരുന്നു വിയറ്റ്‌നാം യുദ്ധകാലത്ത് കംബോഡിയയില്‍ അമേരിക്ക ബോംബിട്ടത്. അതുപോലെ പല പട്ടാള അട്ടിമറികൾക്കും നേതൃത്വം നൽകിയിരുന്നു. അതിൽ പ്രധാനപ്പെട്ടത് ചിലിയിലെയും അര്‍ജന്റിനയിലേയും പട്ടാള അട്ടിമറികൾ ആയിരുന്നു. അമേരിക്കയുമായി ബന്ധപ്പെട്ട ഔദ്യോഗിക ചുമതലകളിൽ 1969 മുതല്‍ 1977 വരെയായിരുന്നു ഹെന്റി ഉണ്ടായിരുന്നത്‌.

ALSO READ: താരജാഡയില്ല; ക്യൂവില്‍ നിന്ന് വോട്ട് ചെയ്ത് നടന്‍ അല്ലു അര്‍ജുന്‍, വിഡിയോ വൈറല്‍

വിയറ്റ്‌നാം യുദ്ധം അവസാനിപ്പിക്കാന്‍ ഉണ്ടാക്കിയ പാരിസ്‌ ഉടമ്പടിക്ക്‌ മുന്‍കൈ എടുത്തുവെന്ന് കാണിച്ച് സമാധാനത്തിനുള്ള നോബേല്‍ സമ്മാനം 1973-ല്‍ ലഭിച്ചിരുന്നു. വിയറ്റ്‌നാമിലെ ജനറല്‍ ആയിരുന്ന ലെ ദുക് തോയ്‌ക്കൊപ്പമായിരുന്നു ഹെന്റി എ കിസിഞ്ജര്‍ക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം പ്രഖ്യാപിച്ചത്‌. എന്നാൽ ലെ ദുക് തോ നോബൽ സമ്മാനം നിരസിക്കുകയും കിസിഞ്ജര്‍ നോബൽ സമ്മാനം സ്വീകരിക്കുകയും ചെയ്തു.

ALSO READ: ഗുജറാത്തിൽ കോടികളുടെ തട്ടിപ്പ്;
 മുൻ ഐഎഎസ്‌ ഉദ്യോഗസ്ഥൻ റിമാൻഡിൽ

കിസിഞ്ജറുടെ ഒരു കൊട്ടേഷൻ വളരെ പ്രസിദ്ധമാണ്. “അമേരിക്കയുടെ ശത്രു ആവുക അപകടമാണ്, പക്ഷെ അമേരിക്കയുടെ സുഹൃത്ത് ആവുക എന്നാൽ മാരകമാണ് ” ( To be a an enemy of the USA is dangerous, but to be a friend is fatal” എന്നതാണ്. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഭീകരമുഖം മനസ്സിലാക്കി തരുന്ന വാക്കുകളാണിവ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News