മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു, കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്

കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടർന്നു പിടിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്. രോഗം കൂടുതൽ കുട്ടികൾക്ക് ബാധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിന് ഇന്ന് അവധി നൽകി.
സ്കൂളിലെ 200 ൽ അധികം വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്നാണ് നടപടി. സ്കൂൾ തുറക്കുന്ന കാര്യത്തിൽ ആരോഗ്യ – വിദ്യാഭ്യാസ വകുപ്പുകൾ ചേർന്ന് ഇന്ന് തീരുമാനം എടുക്കും. സ്കൂളിലെ കിണറിൽ നിന്നല്ല അണുബാധ എന്ന് സ്ഥിരീകരിച്ചെങ്കിലും രോഗബാധയുടെ സ്രോതസ്സ് കണ്ടെത്താനായിട്ടില്ല. ചങ്ങരോത്ത് പഞ്ചായത്തിലെ ആറാം വാർഡ് ഒഴികെ 18 വാർഡുകളിലും രോഗബാധിതരുണ്ട്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here