സൂര്യ രശ്മികളെ ഭയപ്പെട്ട് ജീവിക്കുന്നവര്‍ നമുക്കിടയില്‍ ജീവിക്കുന്നുണ്ടെന്ന് എത്ര പേര്‍ക്കറിയാം. വേനല്‍ക്കാലം എന്നും ഇവര്‍ക്ക് ഒരു പേടി സ്വപ്നമാണ്. ഇങ്ങനെ ജീവിക്കുന്ന ഒരു വ്യക്തിയെ പരിചയപ്പെടാം.
ശരത് തേനുമൂല. Operation Java സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് ഇദ്ദേഹം. ശരത്തിനെ കണ്ട് വിദേശിയാണെന്ന് തെറ്റിധരിച്ചവര്‍ ഏറെയാണ്. എന്നാല്‍ അസ്സല്‍ മലയാളിയാണ് ഇദ്ദേഹം. ‘ആല്‍ബിനിസം’ എന്ന രോഗാവസ്ഥയോട് ശരത് ഓരോ നിമിഷവും പോരാടുകയാണ്.
ചര്‍മ്മം കറുപ്പ് നിറം ആയതിന്റെ പേരില്‍ ധാരാളം പേര്‍ സമൂഹത്തില്‍ വിവേചനം നേരിടുന്നുണ്ട്. എന്നാല്‍ തൊലി വെളുത്തതിന്റെ പേരില്‍ സമൂഹത്തില്‍ വിവേചനം അനുഭവിക്കുന്ന ശരത്തിനെ പോലുള്ളവരുടെ വേദനകളെയും നമ്മള്‍ കാണാതെ പോകരുത്.
വേനല്‍ക്കാലങ്ങളില്‍ പക്ഷിമൃഗാദികള്‍ക്ക് കുടിവെള്ളം ഒരുക്കുമ്പോഴും, നമ്മുടെ സഹജീവികളായ ‘ആല്‍ബിനിസം’ ബാധിതരെ കുറിച്ചും നമ്മള്‍ ചിന്തിക്കണം. ഉച്ചസമയം വെളിയില്‍ ഇറങ്ങാന്‍ സാധിക്കാത്തത് കൊണ്ട് ഇവര്‍ അടച്ചിട്ട റൂമുകളിലായിരിക്കും കഴിയുക. ഒരുതരം അജ്ഞാത വാസം പോലെ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here