നാവില്‍ കൊതിയൂറും ഇറാനി ചിക്കന്‍ റെസിപ്പി ഇതാ!

ഇറാനി ചിക്കന്‍

1.ചിക്കന്‍ അരക്കിലോ

2.കുരുമുളക് ഒരു വലിയ സ്പൂണ്‍

ഏലയ്ക്ക 67

വെളുത്തുള്ളി 1015 അല്ലി

ഇഞ്ചി ഒരു കഷണം

പച്ചമുളക് രണ്ട്

3.മുളകുപൊടി ഒരു വലിയ സ്പൂണ്‍

ഉപ്പ് പാകത്തിന്

മുട്ട വെള്ള ഒരു മുട്ടയുടേത്

4.എണ്ണ മൂന്നു വലിയ സ്പൂണ്‍

5.മല്ലിയില, പൊടിയായി അരിഞ്ഞത് അലങ്കരിക്കാന്‍

ALSO READ:നല്ല കിടുക്കാച്ചി രുചിയില്‍ ഇഫ്താര്‍ സ്‌പെഷ്യല്‍ ഇറാനി പോള തയാറാക്കാം

പാകം ചെയ്യുന്ന വിധം

-ചിക്കന്‍ വലിയ കഷണങ്ങളാക്കി മുറിച്ചു വയ്ക്കുക

-രണ്ടാമത്തെ ചേരുവ അരച്ചതിലേക്കു മൂന്നാമത്തെ ചേരുവ ചേര്‍ത്തു യോജിപ്പിച്ചു ചിക്കനില്‍ പുരട്ടി രണ്ടു മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക.

-പാനില്‍ എണ്ണ ചൂടാക്കി ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്തു വറുത്തു കോരുക.

-മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News