ദോശമാവ് പുളിച്ച് പോവാതിരിക്കാന്‍ ഇതാ ചില പൊടിക്കൈകള്‍

ദോശമാവ് പുളിച്ച് പോവാതിരിക്കാന്‍ നമുക്ക് ചില പൊടിക്കൈകള്‍ പരീക്ഷിക്കാം.

ദോശമാവ് ഒഴിച്ചു വെക്കുന്ന പാത്രത്തില്‍ ഒരു തുള്ളി പോലും വെള്ളം ഇല്ലാതിരിക്കുന്നതിന് ആദ്യം ശ്രദ്ധിക്കണം. കാരണം വെള്ളം പലപ്പോഴും ദോശമാവിനെ പുളിപ്പിക്കുന്ന പ്രക്രിയയിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് തന്നെ ഇത്തരം ചെറിയ കാര്യങ്ങള്‍ പോലും വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ ദോശമാവ് ഒരു ദിവസം കഴിഞ്ഞാല്‍ പുളിച്ച് പോവും.

ദോശമാവില്‍ പഞ്ചസാര ചേര്‍ത്താല്‍ അമിതപുളിയെ ഇല്ലാതാക്കും. എന്നാല്‍ പഞ്ചസാരയുടെ അളവ് കൂടാന്‍ പാടില്ല. ഒരു നുള്ള് പഞ്ചസാര ചേര്‍ക്കുന്നത് മാവിന്റെ രുചി സന്തുലിതമാക്കുന്നതിനും പുളി രുചി ഉണ്ടെങ്കില്‍ അതിനെ കുറക്കുന്നതിനും സഹായിക്കും.

READ ALSO:അയോധ്യയിലേക്ക് ആയിരത്തിലധികം ട്രെയിൻ സർവീസുകൾ; ദുരിതത്തിലായി മറ്റു യാത്രക്കാർ

ദോശമാവ് നല്ലതുപോലെ പുളിച്ച് ഇരിക്കുകയാണെങ്കില്‍ അതിലേക്ക് അല്‍പം കൂടി അരിമാവ് ചേര്‍ക്കാം. എന്നിട്ട് അരമണിക്കൂര്‍ മാറ്റി വെക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ മാവിന്റെ പുളി കുറയും. മാത്രമല്ല ഈ മാവ് ഉപയോഗിക്കുന്നതിലൂടെ ദോശ നന്നായി മൊരിഞ്ഞുകിട്ടും.

അല്‍പം പുളിച്ച ദോശയാണ് നിങ്ങള്‍ക്ക് ഇഷ്ടമെങ്കില്‍ അത് ഒരു മസാല ദോശയാക്കി മാറ്റാം. കാരണം പ്ലെയിന്‍ ദോശ ഉണ്ടാക്കുമ്പോള്‍ അതിന്റെ പുളി എടുത്ത് നില്‍ക്കും. എന്നാല്‍ മസാല ദോശയാണെങ്കില്‍ ആ മസാലയില്‍ നിങ്ങള്‍ക്ക് മാവിന്റെ പുളി എടുത്തറിയില്ല. മാവിന്റെ പുളിപ്പ് കുറയ്ക്കാന്‍ മസാല സഹായിക്കും.

ദോശമാവ് ചൂടുള്ള സ്ഥലത്ത് സൂക്ഷിക്കാന്‍ പാടില്ല. കാരണം ഉയര്‍ന്ന ഊഷ്മാവില്‍ മാവ് പുളിക്കുന്നതിന് കാരണമാകും. പ്രത്യേകിച്ച് ചൂട് കൂടിയ കാലാവസ്ഥയിലാണ് ദോശമാവ് വേഗത്തില്‍ പുളിച്ച് പോവുന്നത്. അതുകൊണ്ട് വളരെ ചൂടുള്ള മുറിയില്‍ ദോശമാവ് സൂക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

READ ALSO:ഗവണ്‍മെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേയ്ക്ക് പ്രവേശനം

ദോശമാവില്‍ പലരും ഉഴുന്ന് കൂടുതല്‍ ഉപയോഗിക്കാറുണ്ട്, കൂടെ ഉലുവയും ചേര്‍ക്കും. എന്നാല്‍ ഇത് രണ്ടിന്റേയും അളവ് അധികമാകാന്‍ പാടില്ല. കാരണം ഇവ ദോശമാവിനെ കൂടുതല്‍ പുളിപ്പിക്കും.

ഒരിക്കലും ദോശമാവ് പുറമേ സൂക്ഷിക്കരുത്. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ദോശമാവ് പുറമേ സൂക്ഷിക്കുമ്പോള്‍ പലപ്പോഴും അത് വേഗത്തില്‍ പുളിച്ചുപോകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News