സ്വന്തം കൃഷിത്തോട്ടം പരിചയപ്പെടുത്തി ഗൗരീശങ്കരത്തിലെ നായകൻ

ഗൗരീശങ്കരത്തിലെ നായകനെ മലയാളി അത്ര പെട്ടെന്നൊന്നും മറക്കാൻ ഇടയില്ല. ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ് മുന്ന എന്ന കെന്നി സൈമൺ.

ALSO READ: ‘സ്വർഗ്ഗത്തിന് മറ്റൊരു പേരുണ്ട് അത് കശ്മീർ ആണ്’; അവധിക്കാല ചിത്രങ്ങൾ പങ്കുവെച്ച് ചാക്കോച്ചൻ

സമൂഹമാധ്യമങ്ങളിലും ഏറെ സജീവമായ മുന്ന ഒരു കൃഷിക്കാരൻ ആണ്. സ്വന്തം കൃഷിത്തോട്ടം പരിചയപ്പെടുത്തുന്ന മുന്നയുടെ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ‘കണ്മണി അൻപോട്’ എന്ന പാട്ടിന്റെ പശ്ചാത്തലത്തിലാണ് കൃഷിയിടം കാണിക്കുന്നത്. ‘ഇതാണെന്റെ ഫാം. വളരെയധികം സന്തോഷവാനാണ്. കൃഷിയെ സ്നേഹിക്കുന്നു എന്ന് പറയുന്നതിൽ അഭിമാനമുണ്ട്.’ എന്ന കുറിപ്പോടെയാണ് മുന്ന കൃഷിയിടത്തിന്റെ വീഡിയോ പങ്കുവെച്ചത്.

ALSO READ: മഞ്ഞുമ്മല്‍ ബോയ്‌സ് കാണാന്‍ ഒടുവില്‍ ധോണിയും കൂട്ടരും തിയേറ്ററില്‍; ആര്‍ത്തുവിളിച്ച് ആരാധകര്‍

നടി ജയഭാരതിയുടെ സഹോദരിയുടെ മകനായ മുന്ന, ഗൗരീശങ്കരത്തിൽ നായകനായിട്ടാണ് അരങ്ങേറ്റം കുറിച്ചത്. അങ്കമാലി സ്വദേശികളായ മാതാപിതാക്കൾ ആണെങ്കിലും മുന്ന ജനിച്ചത് ചെന്നൈയിൽ ആണ്. പക്ഷേ പഠിച്ചതും വളർന്നതും കേരളത്തിൽ തന്നെയാണ്. ആലുവ യു സി കോളേജിൽ നിന്നും ബിരുദം നേടിയ ശേഷം അങ്കമാലി സ്കൂൾ ഓഫ് മെഡിക്കൽ എജുക്കേഷനിൽ നിന്നും ഫിസിയോ തെറാപ്പി പഠിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News