“മുന്‍ഭാര്യ മാനസികമായി പീഡിപ്പിക്കുന്നു”; പൊലീസില്‍ പരാതി നല്‍കി ‘ഞാന്‍ ഗന്ധര്‍വ്വന്‍’ നായകന്‍

മുന്‍ഭാര്യക്കെതിരെ പരാതിയുമായി ‘ഞാന്‍ ഗന്ധര്‍വ്വന്‍’ ചിത്രത്തിലെ നായകന്‍ നിതീഷ് ഭരദ്വാജ്. മധ്യപ്രദേശ് ഐഎസ് കേഡറിലെ ഓഫീസറാണ് നിതീഷ് ഭരദ്വാജിന്റെ മുന്‍ ഭാര്യ സ്മിത. ഭോപ്പാല്‍ പൊലീസ് കമ്മീഷണര്‍ ഹരിനാരായണാചാരി മിശ്രയ്ക്കാണ് നിതീഷ് പരാതി നല്‍കിയത്.

തന്നെ മുന്‍ ഭാര്യ മാനസികമായി പീഡിപ്പിക്കുന്നുവെന്നും തന്റെ ഇരട്ട പെണ്‍മക്കളെ കാണാന്‍ അനുവദിക്കുന്നില്ലെന്നും താരം പരാതിയില്‍ പറഞ്ഞു. നിതീഷിന്റെ പരാതിയില്‍ ഭോപ്പാല്‍ പൊലീസ് കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിന്റെ ചുമതല അഡീഷണല്‍ ഡിസിപി ശാലിനി ദീക്ഷിതിന് കൈമാറിയിട്ടുണ്ട്.

ALSO READ:മുള്ളൻകൊല്ലിയിലെ കടുവയെ മയക്കുവെടി വയ്ക്കാൻ ഉത്തരവ്

2009 മാര്‍ച്ച് 14നാണ് സ്മിതും നിതീഷും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവരും സുഹൃത്തുക്കള്‍ വഴിയാണ് പരിചയപ്പെട്ടതും വിവാഹിതരായതും. ഇവര്‍ക്ക് 11 വയസുള്ള ഇരട്ട പെണ്‍കുട്ടികളുണ്ട്. 12 വര്‍ഷത്തെ ദാമ്പത്യത്തിന് പിന്നാലെ 2022ലാണ് നിതീഷും സ്മിതയും വേര്‍പിരിയുന്നത്. ‘ഞാന്‍ മുംബൈയിലെ കുടുംബ കോടതിയില്‍ 2019 സെപ്റ്റംബറില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കി. വേര്‍പിരിഞ്ഞതിന്റെ കാരണങ്ങളിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വിഷയം ഇപ്പോള്‍ കോടതിയിലാണെന്നും നിതീഷ് പറയുന്നു. മക്കളോടൊപ്പം ഇന്‍ഡോറിലാണ് സ്മിത താമസിക്കുന്നത്.

മഹാഭാരതത്തില്‍ ശ്രീകൃഷ്ണനായി അഭിനയിച്ചുകൊണ്ടാണ് നിതീഷ് ആരാധകരുടെ മനസ് കീഴടക്കിയത്. ഹിന്ദി, മറാഠി സിനിമകളിലും നീതീഷ് അഭിനയിച്ചിട്ടുണ്ട്.

ALSO READ:‘എന്റെ മോന്റെ കഷ്ടപ്പാട് ആണത്’, ഡോക്ടർമാർ നൽകിയ മുന്നറിയിപ്പ് പോലും കേൾക്കാതെയുള്ള തീരുമാനം: മല്ലിക സുകുമാരൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News