നവയുഗത്തിന് തുടക്കം; മാവ്‌റിക്ക് 440 ബുക്കിംഗ് ആരംഭിച്ച് ഹീറോ

ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ ഫ്ളാഗ്ഷിപ്പ് മോട്ടോര്‍സൈക്കിളായ മാവ്‌റിക്ക് 440-ന്റെ ബുക്കിങ്ങ് ആരംഭിച്ചു. ഉപഭോക്തൃ ഔട്ട്‌ലെറ്റുകളിലും കമ്പനിയുടെ വെബ്‌സൈറ്റ് വഴി ഡിജിറ്റലായും ഉപഭോക്താക്കള്‍ക്ക് ഈ മോട്ടോര്‍സൈക്കിളുകള്‍ ബുക്ക് ചെയ്യാവുന്നതാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

മാര്‍ച്ച് 15-നു മുന്‍പ് മാവ്‌റിക്ക് 440 ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്കായി ‘വെല്‍കം ടു മാവ്‌റിക്ക് ക്ലബ്ബ് ഓഫര്‍’. 10,000 രൂപ വിലമതിപ്പുള്ള ആക്സസ്സറികളുടേയും മെര്‍ക്കന്റൈസുകളുടേയും ഒരു കസ്റ്റമൈസ് ചെയ്ത മാവ്‌റിക്ക് കിറ്റുമായിരിക്കും ഈ ഓഫറിന്റെ ഭാഗമായി ലഭിക്കുക. ഈ വര്‍ഷത്തെ ഏറ്റവും അധികം പ്രതീക്ഷിക്കപ്പെട്ട ഈ മോട്ടോര്‍സൈക്കിള്‍ ബെയ്സ്, മിഡ്, ടോപ്പ് വേരിയന്റുകള്‍ എന്നിങ്ങനെ മൂന്നു വേരിയന്റുകളിലായി ലഭ്യമാകും.

Also Read: ഇനി ഇലക്ട്രിക് ഡബിള്‍ ഡക്കറില്‍ തിരുവനന്തപുരം ചുറ്റിക്കാണാം

നവീനതകള്‍ കണ്ടെത്തുവാനും മികവ് പുലര്‍ത്തുവാനുമുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ വിളിച്ചോതുന്നതെന്ന് അധികൃതര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News