ഹീറോ സൂപ്പര്‍ കപ്പ് സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

ഹീറോ സൂപ്പര്‍ കപ്പ് സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. വൈകിട്ട് നടക്കുന്ന മത്സരത്തില്‍ ബാംഗ്ലൂരു എഫ്‌സിയും ജംഷഡ്പൂരും ഏറ്റുമുട്ടും. മറ്റന്നാള്‍ നടക്കുന്ന രണ്ടാം സെമിഫൈനലില്‍ ഒഡിഷ നോര്‍ത്ത് ഈസ്റ്റ് പോരാട്ടം

ഗ്രൂപ്പ് എ യില്‍ നിന്ന് സെമിയില്‍ പ്രവേശിച്ച ബാംഗ്ലൂരുവും ഗ്രൂപ്പ് സിയില്‍ നിന്ന് സെമിയില്‍ പ്രവേശിച്ച ജംഷഡ്പൂരും ആണ് ഇന്ന് ഏറ്റുമുട്ടുക. കരുത്തരുടെ പോരാട്ടത്തിന് കാത്തിരിക്കുകയാണ് കോഴിക്കോട് ഇ എം എസ് സ്റ്റേഡിയം. രാത്രി 7 മണിക്കാണ് മത്സരം.

ഡ്യൂറന്റ് കപ്പിലുള്‍പ്പെടെ മികച്ച വിജയം സ്വന്തമാക്കിയ ബാംഗ്ലുരു എഫ് സിയുമായുള്ള പോരാട്ടം കരുത്തതായിരിക്കുമെന്ന് ജംഷഡ്പൂര്‍ എഫ് സി കോച്ച് വ്യക്തമാക്കി

ഗ്രൂപ്പ് ബി യില്‍ നിന്ന് സെമിയില്‍ പ്രവേശിച്ച ഒഡിഷയും ഗ്രൂപ്പ് ഡിയില്‍ നിന്ന് സെമിയില്‍ പ്രവേശിച്ച നോര്‍ത്ത് ഈസ്റ്റുംആണ് രണ്ടാം സെമിഫൈനല്‍ പോരാളികള്‍. 22 ന് രാത്രി 7 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലും മത്സരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News