ടൂ ഇൻ വൺ; ഇലക്ട്രിക് സ്കൂട്ടറിൽ നിന്ന് ഇലക്ട്രിക് ഓട്ടോയിലേക്ക് പരകായ പ്രവേശനം നടത്താനാകുന്ന വണ്ടി ഇതാ വിപണിയിലേക്ക്

Hero Surge S32

ഹീറോ മോട്ടോകോർപ് വിസ്മയകരമായ ഒരു വാഹനം നിരത്തിലിറക്കാൻ പോകുകയാണ്. ഹീറോയുടെ ഉടമസ്ഥതയിലുള്ള സർജ് സ്റ്റാർട്ടപ്പ് എന്ന കമ്പനിയാണ് പുതിയ വാഹനം അവതരിപ്പിക്കുന്നത്. ഒരു വിപ്ലവകരമായ ഇലക്ട്രിക് സ്‌കൂട്ടറാണ് ഇത് മുന്ന് മിനിറ്റിനുള്ളിൽ ഒരു മുചക്ര വാഹനമായി പരകായ പ്രവേശനം നടത്താനുള്ള കഴിവാണ് പുതിയ വാഹനത്തെ വേറിട്ടു നിർത്തുന്നത്.

രണ്ട് വാഹനമായി ഉപയോ​ഗിക്കാൻ പറ്റാവുന്ന കൺസെപ്റ്റ് മോഡൽ ഉടനെ പ്രാവർത്തികമാകും. ത്രീവീലറായും ടൂവീലറായും ഉപയോ​ഗിക്കാൻ സാധിക്കുന്ന ഇലക്ട്രിക് സ്കൂട്ടറിൻ്റെയും ഇലക്ട്രിക് ഓട്ടോറിക്ഷയുടേയും സംയോജനമാണ് സർജ് S32. ഒരു വർഷത്തിനുള്ളിൽ വാഹനത്തിന്റെ നിർമാണം ആരംഭിക്കുമെന്നാണ് കമ്പനി പുറത്തുവിടുന്ന വിവരം.

Also Read: ചിൻ സ്ട്രാപ്പ് മുഖ്യം ബി​ഗിലേ; ബേസിലിനെ ട്രോളി എംവി‍ഡിയും

സർജ് S32 ഇവിയുടെ ഔദ്യോഗിക ലോഞ്ച് അടുത്ത വർഷം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. “ക്ലാസ് ഷിഫ്റ്റിംഗ് വെഹിക്കിൾ” എന്ന് വിളിക്കുന്ന ആ വാഹനം ഒറ്റനോട്ടത്തിൽ 3W ഇലക്ട്രിക് കാർഗോ വണ്ടി അല്ലെങ്കിൽ ഒരു ഓട്ടോറിക്ഷ പോലെയാണ് ഇരിക്കുന്നത്.

ഫ്രണ്ട് പാസഞ്ചർ ക്യാബിനുള്ള വാഹനത്തിന് ഓട്ടോയുടേതായ വിൻഡ്‌സ്‌ക്രീൻ, ഹെഡ്‌ലൈറ്റുകൾ, ടേൺ ഇൻഡിക്കേറ്ററുകൾ, വൈപ്പറുകൾ എന്നിവയുണ്ട്. ഡോറുകൾ ഇല്ല.

Also Read: റേസിംഗ് പ്രേമികളെ ഇതിലേ, ഇതിലേ… പുതിയ എഎംജി സി 63 എസ്ഇ പെർഫോമൻസ് പുറത്തിറക്കി മെഴ്സിഡസ്

60 കിലോമീറ്റർ വേഗത കൈവരിക്കാനാവുന്ന 6 kW മോട്ടോറാണ് ഇലക്ട്രിക് സ്കൂട്ടറിന് ഉള്ളത്. 3.87 kWh ബാറ്ററി പായ്ക്കുമാണ് സ്കൂട്ടറിനുള്ളത്. അതേസമയം 10 kW മോട്ടോറും 45 കിലോമീറ്ററിന്റെ പരമാവധി വേഗതയും നൽകുന്ന വിധത്തിലാണ് സർജ് S32 ത്രീ-വീലർ രൂപകൽപ്പന. എന്തായാലും പുതിയ വിപ്ലവത്തെ വാ​ഹന വിപണി എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടറിയേണ്ട കാര്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News