സ്‌കൂട്ടറും ഓട്ടോയുമായി മാറ്റാം; പുതിയ ഇവിയുമായി ഹീറോ

രണ്ട് തരത്തിൽ ഉപയോഗിക്കാനാവുന്ന വണ്ടിയുമായി ഹീറോ മോട്ടോകോർപ്പിൻ്റെ ഉടമസ്ഥതയിലുള്ള സർജ് സ്റ്റാർട്ടപ്പ്. ഇലക്ട്രിക് സ്കൂട്ടറിൻ്റെയും ഇലക്ട്രിക് ഓട്ടോറിക്ഷയുടേയും സംയോജനമാണ് അവതരിപ്പിക്കുന്നത്.ത്രീവീലറായും ടൂവീലറായും ഈ വാഹനം ഉപയോഗിക്കാം.

ഇന്ത്യയിൽ ഇതാദ്യമായാണ് ഒരു വാഹന നിർമാതാവ് ഇത്തരമൊരു ആശയം പിന്തുടരുന്നതും അവതരിപ്പിക്കുന്നതും.കാർഗോ അല്ലെങ്കിൽ ഫെറി യാത്രക്കാരെ കൊണ്ടുപോകുന്നതിനും സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികളെ പിന്തുണയ്ക്കുന്നതിനുമായാണ് ഈ മോഡൽ എന്നാണ് കമ്പനി പറയുന്നത്.പുതുമകളോടുള്ള ഹീറോയുടെ അശ്രാന്തമായ സമീപനമാണ് ഈ വാഹനത്തിന്റെ വരവ് സൂചിപ്പിക്കുന്നത്. സാധാരണക്കാർക്ക് ഈ വാഹനം ഏറെ സഹായകരമാകും.

സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തിക്ക് ഒന്നിൻ്റെ വിലയ്ക്ക് രണ്ട് വാഹനങ്ങൾ ലഭിക്കും. സർജ് ഇതിനെ “ക്ലാസ് ഷിഫ്റ്റിംഗ് വെഹിക്കിൾ” എന്നാണ് വിളിക്കുന്നത്.ഒരു വാഹനം സ്വന്തമാക്കുമ്പോൾ തന്നെ ഉപയോക്താക്കൾക്കും വാങ്ങുന്നവർക്കും രണ്ട് മോഡലുകളായി മാറാം എന്നതാണ് സർജ് S32 ഇവിക്ക് പിന്നിലെ ആശയം. 3W സെറ്റപ്പിൽ നിന്ന് സ്കൂട്ടർ വേർതിരിച്ചെടുക്കാൻ വെറും 3 മിനിറ്റ് സമയം മാത്രമാണ് വേണ്ടിവരുന്നതെന്ന് സർജ് പറയുന്നു.

ത്രീവീലർ വാഹനവും സ്‌കൂട്ടറും തമ്മിലുള്ള പരിവർത്തനം എവിടെവെച്ച് വേണമെങ്കിലും സാധ്യമാണെന്നും സുഗമമായ പരിവർത്തനം ഉറപ്പാക്കാൻ അഡാപ്റ്റീവ് കൺട്രോളുകളും പ്രവർത്തനങ്ങളും ഇതിലുണ്ട് . ഫ്രണ്ട് പാസഞ്ചർ ക്യാബിനും ഉണ്ട്.

ഓട്ടോയുടേതായ വിൻഡ്‌സ്‌ക്രീൻ, ഹെഡ്‌ലൈറ്റുകൾ, ടേൺ ഇൻഡിക്കേറ്ററുകൾ, വിൻഡ്‌സ്‌ക്രീൻ വൈപ്പറുകൾ തുടങ്ങി എല്ലാ സവിശേഷതകളും ഇതിലുണ്ട്. സോഫ്റ്റ് ഡോറുകൾ ആയിരിക്കും ഇതിലെന്നും സൂചനയുണ്ട്.

ALSO READ: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ ഈ രാജ്യം ഒന്നാമത്

സ്കൂട്ടറായി ഉപയോഗിക്കേണ്ട സാഹചര്യങ്ങളിൽ ക്യാബിനിലുള്ള ഒരു ബട്ടണിൽ അമർത്തിയാൽ മുൻവശത്തെ വിൻഡ്ഷീൽഡ് ഭാഗം ലംബമായി ഉയർത്തുകയും ഉള്ളിലുള്ള സീറ്റ് കൺസോൾ തുറക്കുകയും തുടർന്ന് ഇലക്ട്രിക് സ്കൂട്ടർ വെളിപ്പെടുത്തുകയും ചെയ്യും. 3W വാഹനത്തിൻ്റെ ക്യാബിന് വിന്യസിച്ചിരിക്കുന്ന സ്പ്രിംഗ്-ലോഡഡ് ഡബിൾ സ്റ്റാൻഡ് പോലെയുള്ള മെക്കാനിസവും ലഭിക്കുന്നു. അങ്ങനെ ടൂവീലറായി മാറിയാലും വാഹനത്തിന്റെ ബാക്കിയുള്ള ഭാഗം സേഫായിരിക്കും.

സ്‌കൂട്ടറിന് അതിൻ്റേതായ എൽഇഡി ഹെഡ്‌ലൈറ്റുകളും ടേൺ ഇൻഡിക്കേറ്ററുകളും ലഭിക്കുന്നു. സ്‌കൂട്ടറിലാണ് സ്പീഡോയും സ്വിച്ച് ഗിയറുകളും ഒരുക്കിയിരിക്കുന്നത്. 3W വാഹനത്തിനും 2W സ്‌കൂട്ടറിനും ഇടയിലാണ് ബാറ്ററിയും പവർട്രെയിനും വിഭജിച്ചിരിക്കുന്നത്.

ഓട്ടോറിക്ഷക്ക് 10 kW (13.4 bhp) പവറുള്ള 11 kWh ബാറ്ററി പായ്ക്കാണ്. ഇതിന് പരമാവധി 50 കിലോമീറ്റർ വേഗതയിൽ മാത്രമാണ് സഞ്ചരിക്കാം. ലോഡ് വഹിക്കാനുള്ള ശേഷി 500 കിലോഗ്രാമാണെന്നും സർജ് വ്യക്തമാക്കിയിട്ടുണ്ട്. ഈ വാഹനം യാഥാർഥ്യമാവുകയാണെങ്കിൽ ഇന്ത്യയിലെ വാഹന വ്യവസായത്തിൽ തന്നെ പുതിയൊരു മാറ്റമാകും.

ALSO READ: മണിപ്പൂരില്‍ സംഘര്‍ഷം; തലസ്ഥാനമായ ഇന്‍ഫാലിന്റെ ഭരണം പിടിച്ച് മെയ്തി തീവ്രവിഭാഗം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News