ഇന്ത്യയില്‍ അഡ്വഞ്ചര്‍ ബൈക്കുകളിൽ ജനകീയമായ മോഡലാണ് ഹീറോയുടെ എക്സ്പൾസ് 200. മികച്ച പെര്‍ഫോമെന്‍സും വിലകുറവും എക്സ്പൾസിനെ ഇന്ത്യൻ വിപണിയിൽ പ്രിയങ്കരനാക്കി മാറ്റി. ഇപ്പോളിതാ പുതിയ എക്സ്പൾസ് 210 അവതരിപ്പിക്കാനൊരുങ്ങുകയാണ് ഹീറോ. പഴയ എക്സ്പൾസ് 200 ലുണ്ടായിരുന്ന അപാകതകൾ പരിഹരിച്ചാണ് പുതിയ മോഡൽ എക്സ്പൾസ് വിപണിയിലേക്കെത്തുന്നത്.
ഹൈവേകളില്‍ ആവശ്യത്തിന് പവര്‍ കിട്ടുന്നില്ല എന്നതായിരുന്നു പഴയ എക്സ്പൾസിന്റെ ഏറ്റവും വലിയ അപാകത. അഡ്വഞ്ചര്‍ ബൈക്കായി മാത്രമല്ല ടൂറര്‍ ബൈക്കായും എക്‌സപള്‍സ് ഉപയോഗിക്കുന്നത് കൊണ്ട് ഈ പ്രശ്നത്തെ കമ്പനി ഗൌരവമായി കണക്കിലെടുക്കുകയും. അത് പരിഹരിച്ചാണ് പുതിയ മെഡൽ പുറത്തിറക്കുകയും ചെയ്തിരിക്കുന്നത്.
പഴയ മോഡലില്‍ നിന്ന് കാണാൻ കാര്യമായ വ്യത്യാസങ്ങൾ പുതിയ മോഡലിൽ ഇല്ല. ഹീറോയുടെ തന്നെ കരിസ്മ എക്സ്എംആറില്‍ നിന്ന് കടം എടുത്ത പുതിയ 210 സിസി ലിക്വിഡ് കൂള്‍ സിംഗിള്‍ സിലിണ്ടര്‍ 4 വാല്‍വ് എഞ്ചിനിലാണ് എക്സ്പൾസ് 210ലുള്ളത്. 24.6 എച്ച്പിയും 20.7 എന്‍എം ടോര്‍കുമാണ് ഈ എഞ്ചിൻ ഉത്പാദിപ്പിക്കുന്നത്.
ഹൈവേയില്‍ പവറ് കൂട്ടാനായി സിക്‌സ് സ്പീഡ് ഗിയര്‍ ബോക്‌സാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. 4.2 ടി.എഫ്.ടി കണ്‍സോള്‍ വിത്ത് സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റി ഫീച്ചറാണ് മറ്റൊരു ശ്രദ്ധേയമായ ഫീച്ചർ വാഹനത്തിന് നൽകിയിരിക്കുന്നത്. 21 ഇഞ്ച് വലിപ്പമുള്ള ഫ്രണ്ട് ടയറും 18 ഇഞ്ച് വലിപ്പമുള്ള ബാക്ക് ടയറും ഓഫ് റോഡ് യാത്രയ്ക്ക് കൂടുതൽ സഹായകരമാകും.
Also Read: ദിസ് അമേസ് വില്‍ അമേസ് യൂ… ഉടന്‍ വിപണിയിലെത്തും ഈ മൂന്നാം തലമുറ താരം!
ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന ഇ.ഐ.സി.എം.എ മോട്ടോഷോയിലാണ് എക്‌സ്പള്‍സിന്റെ ഏറ്റവും പുതിയ വെര്‍ഷനായ എക്‌സ്പള്‍സ് 210 പുറത്തിറക്കിയിരിക്കുന്നത്. എക്സ്പള്‍സ് 200 ന് 1.47 ലക്ഷം മുതല്‍ 1.55 ലക്ഷം രൂപ വരെയായിരുന്നു എക്സ് ഷോറൂം വില. 210ന് വില എത്രത്തോളമാകുമെന്നാണ് വാഹന ലോകം ഉറ്റുനോക്കുന്നത്. താമസിക്കാതെ തന്നെ 400 സി.സി വേരിയന്റും പുറത്തിറങ്ങുമെന്നാണ് ഹീറോ നല്‍കുന്ന സൂചന.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here