‘താഴത്തില്ലെടാ…’ 40 മണിക്കൂർ തുടർച്ചയായി പറക്കും; ഇത് ആകാശത്തിലെ ഇന്ത്യൻ കണ്ണ്

heron drone

ഒരു രാജ്യത്തിൻറെ ഏറ്റവും പ്രധാന സൈനിക വിഭാഗമാണ് വ്യോമസേന. ഇന്ന് ഡ്രോണുകൾ ഉപയോഗിക്കാത്ത വ്യോമസേനകൾ ലോകത്ത് ആരും ഇല്ലെന്നു തന്നെ പറയാം. നിരീക്ഷണം മുതൽ ആക്രമണം വരെയുള്ള യുദ്ധ തന്ത്രങ്ങൾക്കുള്ള പൂർണതയേറിയ യുദ്ധോപകരണങ്ങൾ ആണ് ഡ്രോണുകൾ എന്ന് തന്നെ പറയാം. യുദ്ധ വിമാനങ്ങളിൽ നിന്നും വ്യത്യസ്‍തമായി ആളില്ലാതെ പറക്കുന്നു എന്നതിനാൽ അപകട സാഹചര്യങ്ങളിൽ ആളപായവും വിവര ചോർച്ച പോലുള്ള സാഹചര്യങ്ങൾ ഒഴിവാക്കാനും ഡ്രോണുകൾ മികച്ച ഒരു ഓപ്ഷനാണ്. അടുത്തിടെയാണ് ഇന്ത്യന്‍ വ്യോമസേന ഇസ്രയേല്‍ നിര്‍മിത ഹെറോണ്‍ എംകെ-2 ഡ്രോണുകളെ സൈന്യത്തിന്റെ ഭാഗമാക്കിയത്.

ഉയര്‍ന്നു പറന്നുകൊണ്ട് നിരീക്ഷണം നടത്താനുള്ള കഴിവ് എംകെ-2 ഡ്രോണുകള്‍ തെളിയിച്ചതാണ്. പരീക്ഷണപറക്കലിനിടെ 32,000 അടി ഉയരത്തില്‍ വരെ ഇന്ത്യന്‍ വ്യോമസേനയുടെ ഈ അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിളുകള്‍ പറന്നു. പരമാവധി 35,000 അടി ഉയരത്തില്‍ വരെ പറക്കാന്‍ ഹെറോണ്‍ എംകെ-2 ഡ്രോണുകള്‍ക്കാവും.

also read; ന്യൂനമർദ്ദം: സംസ്ഥാനത്ത് മ‍ഴ തുടരും; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

ഇസ്രയേല്‍ എയറോസ്‌പേസ് ഇന്‍ഡസ്ട്രീസ്(ഐഎഐ) ആണ് ഹെറോണ്‍ എംകെ-2 ഡ്രോണുകള്‍ നിര്‍മിക്കുന്നത്. ഇന്ത്യന്‍ വ്യോമസേനയുടെ ആകാശത്തിലെ കണ്ണാകാൻ 32,000 അടി ഉയരത്തില്‍ അനായാസം പറക്കുന്ന ഈ ഹെറോണ്‍ എംകെ-2 ഡ്രോണ്‍ സാധിക്കും. പ്രത്യേകിച്ചും വെല്ലുവിളികള്‍ നിറഞ്ഞ ഇന്ത്യയുടെ വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇത്തരം ഡ്രോണുകളുടെ സേവനം ഏറെ ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

40 മണിക്കൂറിലേറെ നിര്‍ത്താതെ പറക്കാനാവുമെന്നതാണ് ഹെറോണ്‍ എംകെ-2 ഡ്രോണുകളുടെ പ്രധാന മികവ്. മറ്റു പല ഡ്രോണുകളും പലതവണ പറന്ന് നേടുന്ന വിവരങ്ങള്‍ ഒരൊറ്റ പറക്കലില്‍ എംകെ-2വിന് ശേഖരിക്കാനാവും. നിരീക്ഷണത്തിനൊപ്പം ആശയവിനിമയം, സംശയകരമായ സിഗ്നലുകള്‍ ശേഖരിക്കുക എന്നിങ്ങനെയുള്ള പല ദൗത്യങ്ങള്‍ ഒന്നിച്ചു ചെയ്യാന്‍ ക‍ഴിയുന്ന മൾട്ടി പർപ്പസ് ഡ്രോണുകളാണിവ.

also read; ‘ഞങ്ങള്‍ ഇതൊന്നും ആവശ്യപ്പെട്ടിട്ടില്ല, പ്രചാരണങ്ങളെല്ലാം വ്യാജം’; മുന്നറിയിപ്പുമായി എസ്ബിഐ

500 കിലോഗ്രാം വരെ ഭാരം വഹിച്ചുകൊണ്ട് പറക്കാന്‍ ഹെറോണ്‍ എംകെ-2വിന് സാധിക്കും. ചൈന, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന വടക്കൻ അതിർത്തി മേഖലകളിലാണ് ഇവ വിന്യസിച്ചിരിക്കുന്നത്. യന്ത്രതോക്കുകളുടേയും കരയില്‍ നിന്നും വായുവിലേക്ക് തൊടുക്കാവുന്ന സാധാരണ മിസൈലുകളുടേയുമെല്ലാം പരിധിക്ക് മുകളിൽ പറക്കുന്നതിനാല്‍ എംകെ-2വിന് ശത്രുക്കളുടെ ആക്രമണത്തെ അതിജീവിക്കാനുമാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News