ഹിസ്ബുല്ല റോക്കറ്റാക്രമണം; ഇസ്രായേലിൽ 2 പേർ കൊല്ലപ്പെട്ടു

hezbollah attack

ഇസ്രായേലിനു നേരെ ഹിസ്ബുല്ല നടത്തിയ റോക്കറ്റാക്രമണത്തിൽ 2 പേർ കൊല്ലപ്പെടുകയും 5 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്സയിലും ലബനാനിലും ഇസ്രായേൽ നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയായാണ് തുറമുഖ നഗരമായ ഹൈഫയിലടക്കം ഹിസ്ബുല്ല റോക്കറ്റ് വർഷിച്ചത്. ഇസ്രായേൽ അതിർത്തി പട്ടണമായ കിര്യത് ശമോനയിലാണ് രണ്ടുപേർ കൊല്ലപ്പെട്ടത്. ദമ്പതികളായ റിവിറ്റൽ യെഹൂദ് (45), ദ്വിർ ഷർവിത് (43) എന്നിവരാണ് മരിച്ചത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഹിസ്ബുല്ല ഏറ്റെടുത്തിട്ടുണ്ട്.

ALSO READ: കര്‍ണാടകയില്‍ മെക്കാനിക്ക്, വയനാട്ടിലെ ബന്ധുവീട്ടില്‍ എത്തിയപ്പോള്‍ ലോട്ടറി എടുത്തു; മനസ് തുറന്ന് ഭാഗ്യശാലി

ബുധനാഴ്ച ഉച്ചക്ക് ശേഷം നടന്ന ആക്രമണത്തിൽ കിര്യത് ഷിമോന പ്രദേശത്തേക്ക് മാത്രം ഹിസ്ബുല്ല 20 ഓളം റോക്കറ്റുകൾ തൊടുത്തുവിട്ടതായി ഇസ്രായേൽ സേന സ്ഥിരീകരിച്ചു. ഹൈഫയിലേക്ക് 40 റോക്കറ്റുകളെങ്കിലും അയച്ചതായും ഗലീലിയിലുടനീളമുള്ള മറ്റ് നഗരങ്ങളിലും റോക്കറ്റാക്രമണം നടന്നതായും സൈന്യം സ്ഥിരീകരിച്ചു. ആക്രമണത്തെ തുടർന്ന് പലയിടങ്ങളിലും ദീർഘനേരം വൈദ്യുതി തടസം നേരിട്ടു.

ALSO READ: ഇങ്ങ് ഉപ്പ് മുതല്‍ അങ്ങ് എയ്റോസ്പേസ് വരെ; ടാറ്റയുടെ കീഴിലെ ബിസിനസ് സാമ്രാജ്യം

കഴിഞ്ഞയാഴ്ച ഹിസ്ബുല്ല ആക്രമണത്തിൽ മുതിർന്ന ഇസ്രായേലി സൈനികോദ്യോഗസ്ഥൻ കൊല്ല​പ്പെട്ടിരുന്നു. സെപ്റ്റംബർ 23ന് ലബനാന് ​നേരെ ഇസ്രായേൽ ആക്രമണം ആരംഭിച്ചശേഷം ഹിസ്ബുല്ല 3,000 റോക്കറ്റുകൾ വിക്ഷേപിച്ചതായാണ് കണക്കുകൾ പറയുന്നത്. ഹിസ്ബുല്ല ആക്രമണം ഭയന്ന് ഇത് വരെ 60,000 ഇസ്രായേലി പൗരന്മാരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News