മധ്യ വടക്കന്‍ ഇസ്രയേലിൽ ഹിസ്ബുള്ള ഡ്രോൺ ആക്രമണം: നാല് സൈനികർ കൊല്ലപ്പെട്ടു

HEZBOLLAH

ഇസ്രയേൽ ആക്രമണത്തിന് തിരിച്ചടി നൽകി ഹുസ്‌ബുള്ള. മധ്യ വടക്കന്‍ ഇസ്രയേലിൽ ഹിസ്ബുള്ള നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാല് ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടു.
ടെല്‍ അവീവിന് വടക്കുള്ള ബിന്യാമിനയിലെ സൈനിക താവളത്തിലാണ് ഹിസ്ബുള്ള ആക്രമണം നടത്തിയത്.

ALSO READ; പുഷ്പനെ അധിക്ഷേപിച്ചു; മാത്യു കുഴൽനാടൻ എംഎൽഎയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച്

ആക്രമണത്തിൽ അറുപതോളം പേർക്ക് പരിക്കുണ്ട്. ഇതിൽ ഏഴ് സൈനികരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.വ്യാഴാഴ്ച ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള തിരിച്ചടിയാണ് ഇപ്പോൾ നൽകിയിരിക്കുന്നതെന്നാണ് ഹിസ്ബുള്ള പറയുന്നത്. തെക്കന്‍ ലെബനനിലെ ലബ്ബൗനേ പ്രദേശത്തും ഇസ്രയേല്‍ സൈന്യത്തിന് നേരെ ഹിസ്ബുള്ള ആക്രമണം നടത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration