ഹിസ്ബുള്ള നേതാവ് സുഹൈൽ ഹുസെയ്‌ൻ ഹുസൈനി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അദ്ദേഹത്തെ വധിച്ചതായി അവകാശവാദം ഉന്നയിച്ച് ഇസ്രയേൽ രംഗത്ത് വന്നു. തിങ്കളാഴ്ച ബെയ്‌റൂട്ടിൽ നടത്തിയ ആക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെട്ടതായാണ് ഇസ്രയേൽ അറിയിച്ചിരിക്കുന്നത്.
ഹിസ്ബുള്ളയുടെ ലോജിസ്റ്റിക്സ് വിഭാഗത്തിന്റെ തലവനാണ് സുഹൈൽ. ഇൻ്റലിജൻസ് വിഭാഗത്തിൻ്റെ കൃത്യമായ നിർദ്ദേശപ്രകാരം, വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ബെയ്റൂട്ട് പ്രദേശത്തെ ഹിസ്ബുള്ളയുടെ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്തിയെന്നും ഈ ആക്രമണത്തിൽ സുഹൈൽ കൊല്ലപ്പെട്ടുവെന്നുമാണ് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചത്. അതേസമയം അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും ഹിസ്ബുള്ള പുറത്ത് വിട്ടിട്ടില്ല.
ALSO READ; എത്രനാൾ ഒളിച്ചു നടക്കും? യുപിയിൽ കൊലപാതകക്കേസിലെ പ്രതി പത്ത് വർഷത്തിന് ശേഷം പൊലീസ് പിടിയിൽ
ഒക്ടോബർ മൂന്നിന് ഗാസയിലെ സർക്കാർ മേധാവിയായ റൗഹി മുഷ്താഹ ഉൾപ്പടെയുള്ള മൂന്ന് ഹമാസ് നേതാക്കളെയും ഇസ്രയേൽ വധിച്ചിരുന്നു.
ലെബനനിൽ അടുത്തിടെ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസൻ നസ്രല്ലയെയും ഇസ്രയേൽ സൈന്യം വധിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here