ഇസ്രയേലിൽ ഹിസ്ബുള്ളയുടെ മിസൈൽ വർഷം: വൻ നാശനഷ്ടം

MISSILE

ഇസ്രയേലിൽ വീണ്ടും ഹിസ്ബുള്ളയുടെ മിസൈൽ ആക്രമണം. തിങ്കളാഴ്ച തൊണ്ണൂറിലധികം മിസൈലുകളാണ് ഹിസ്ബുള്ള ഇസ്രയേലിലേക്ക് തൊടുത്തത്. വടക്കൻ നഗരമായ ഹൈഫയിലായിരുന്നു ആക്രമണം.

ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കുണ്ട്. ഒരു കുട്ടിക്കും മിസൈൽ ആക്രമണത്തിൽ പരുക്കുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ആക്രമണത്തിൽ നഗരത്തിലെ നിരവധി കെട്ടിടങ്ങൾക്കും ഒപ്പം വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ALSO READ; ‘വെറും കെട്ടുകഥ’; ട്രംപ്- പുടിൻ ഫോൺകോൾ വാർത്തകൾ നിഷേധിച്ച് റഷ്യ

ഗലീലി ഏരിയയിൽ നിന്നാണ് ഹിസ്ബുള്ള മിസൈൽ തൊടുത്തതെന്നാണ് ഇസ്രയേൽ കണ്ടെത്തിയിരിക്കുന്നത്. ആദ്യമെത്തിയ മിസൈലുകളിൽ പലതിനെയും അയൺ ഡോം ഉപയോഗിച്ച് ഇസ്രയേൽ തടഞ്ഞിരുന്നു. എങ്കിലും ചിലത് നഗരത്തിൽ പതിച്ചു. ഹൈഫയ്ക്ക് പുറമെ കാർമ്മിയേൽ അടക്കമുള്ള മറ്റ് ചില നഗരങ്ങളിൽ മിസൈൽ പതിച്ചതായും വിവരമുണ്ട്.

ENGLISH NEWS SUMMARY:  Hezbollah on Monday launched a fresh strike on Israel with a barrage of over 90 missiles. It strucks the country’s northern city of Haifa, injuring civilians and damaging buildings and vehicles in the area

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News