ഇസ്രയേല്‍ ആക്രമണത്തില്‍ ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടു

mohammed-afif-hezbollah

ഇസ്രയേല്‍ ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ വക്താവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടു. മധ്യ ബെയ്റൂട്ടിലെ കെട്ടിടം ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് മരണമെന്ന് ഹിസ്ബുള്ള അറിയിച്ചു. ജനസാന്ദ്രതയേറിയ റാസല്‍ നബാ ജില്ലയില്‍ നടന്ന ആക്രമണത്തില്‍ മറ്റ് മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

മുന്നറിയിപ്പില്ലാതെയാണ് കെട്ടിടം ലക്ഷ്യമിട്ടത്. ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളെ തുടർന്ന് പലായനം ചെയ്ത നിരവധി പേർ ഈ കെട്ടിടത്തിൻ്റെ സമീപത്തായി അഭയം പ്രാപിച്ചിരുന്നു. പ്രദേശത്തുനിന്ന് ഒഴിയാന്‍ ഇസ്രയേലി സൈന്യം ഔദ്യോഗികമായി ഉത്തരവിട്ടിരുന്നില്ല.

Read Also: നെതന്യാഹുവിന്റെ വീടിന് സമീപം അഗ്നിനാളങ്ങള്‍; മൂന്ന് പേരെ ഇസ്രയേല്‍ പൊലീസ് അറസ്റ്റ് ചെയ്തു

ഹിസ്ബുള്ളയുടെ ഉന്നത മാധ്യമ ഓഫീസറായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് അഫീഫ് വര്‍ഷങ്ങളോളം സംഘത്തിൻ്റെ അല്‍-മനാര്‍ ടെലിവിഷന്‍ സ്റ്റേഷന്‍ കൈകാര്യം ചെയ്തിരുന്നു. ആഴ്ചകള്‍ നീണ്ട ഇസ്രയേലി ബോംബാക്രമണത്തില്‍ തകര്‍ന്ന തലസ്ഥാനത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് അഫീഫ് നിരവധി വാർത്താസമ്മേളനങ്ങള്‍ നടത്തിയിരുന്നു. നവംബര്‍ 11നാണ് ഒടുവിൽ വാർത്താ സമ്മേളനം നടത്തിയത്. സെപ്റ്റംബര്‍ അവസാനത്തോടെയാണ് ലെബനനിലുടനീളം ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയത്. ഇതിന് ശേഷം ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്റള്ള ഉള്‍പ്പെടെയുള്ളവരെ വധിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News