ലബനൻ സായുധസംഘം ഹിസ്‌ബുള്ളയുടെ നേതാവ് ഹാഷെം സഫീദിനെ വധിച്ചെന്ന് ഇസ്രായേൽ. ചൊവ്വാഴ്ചയാണ് ഇസ്രയേൽ സൈന്യം ഇക്കാര്യം വെളിപ്പെടുത്തിയത്. കൊല്ലപ്പെട്ട ഹിസ്‌ബുള്ള തലവൻ ഹസൻ നസറള്ളയ്‌ക്ക് പകരക്കാരനായി കരുതിയ നേതാവാണ് ഹാഷെം സഫീദിൻ.
ഹിസ്ബുള്ളയുടെ സായുധസേനാ വിഭാഗമായ ജിഹാദ് കൗൺസിലിന്‍റെ തലവനായിരുന്നു സഫീദിനെ മൂന്നാഴ്ചയ്ക്ക് മുൻപ് ലെബനനിലെ ബെയ്റൂതിലെ ആക്രമണത്തിലാണ് കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.
ഹിസ്ബുള്ളയുടെ സൈനിക വിഭാഗത്തിനെ സഫീദിനാണ് നിയന്ത്രിച്ചിരുന്നത്. 1994 മുതല്‍ ഹിസ്ബുള്ളയില്‍ സജീവമായി സഫീദിനെ അന്ന് മുതല്‍ നസ്രള്ളയുടെ പിന്‍ഗാമിയായിയായാണ് അറിയപ്പെട്ടിരുന്നത്. ഇസ്രയേൽ ആക്രമണങ്ങളെ അതിജീവിച്ച സഫീദിനെ അമേരിക്ക 2017 ജൂണിൽ ഭീകരവാദിയായി പ്രഖ്യാപിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here