“തലസ്ഥാനത്തിൽ” ഒറ്റപ്പെട്ട് ഹൈബി ഈഡൻ

കേരളത്തിൻ്റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണം എന്ന ഹൈബി ഈഡൻ്റെ ആവശ്യത്തിനെതിരെ കോൺഗ്രസിൽ നിന്നും വിമർശനം ഉയരുന്നു.മുതിർന്ന കോൺഗ്രസ് നേതാക്കൾ പിന്നാലെ അതൃപ്തി അറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തി. ഹൈബിയുടേത് പാർട്ടി നിലപാടല്ലെന്ന് സതീശൻ പറഞ്ഞു. തലസ്ഥാനം തിരുവനന്തപുരത്ത് തന്നെ തുടരണം. ഈ ആവശ്യവുമായി മുന്നോട്ടു പോകരുതെന്ന് നിർദേശ നൽകിയതായും അദ്ദേഹം അറിയിച്ചു.ഹൈബിയുടെ അഭിപ്രായംഅനാവശ്യ ചർച്ചകൾക്ക് വഴിവയ്ക്കുന്ന നടപടി വ്യക്തിപരമായ അഭിപ്രായം മാത്രമെന്ന് പറഞ്ഞ് തലയൂരിയിരിക്കുകയാണ് നേതൃത്വം.കെ.മുരളീധരൻ,വി എം സുധീരൻ, അടൂർ പ്രകാശ് അടക്കമുള്ള മുതിർന്ന നേതാക്കൾ ഹൈബിയുടെ ആവശ്യം തള്ളി രംഗത്തെത്തിച്ചിരുന്നു.

Also Read: തലസ്ഥാനമാറ്റം: ഹൈബി ഈഡനെ ട്രോളി മന്ത്രി പി രാജീവ്

കഴിഞ്ഞ മാർച്ചിൽ പാർലമെൻറിൽ അവതരിപ്പിച്ച സ്വകാര്യബില്ലിലാണ് തലസ്ഥാനം മാറ്റണമെന്ന് ഹൈബി ആവശ്യപ്പെട്ടത്. തെക്കേ അറ്റത്തുള്ള തലസ്ഥാന നഗരത്തിലേക്ക് വടക്കേ അറ്റത്തുനിന്നുള്ളവർക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസഥാനത്തിൻറെ മധ്യഭാഗത്തുള്ള കൊച്ചിയിലേക്ക് തലസ്ഥാനം മാറ്റണമെന്ന ആവശ്യം ഹൈബി ഉന്നയിച്ചത്.

തുടർന്ന് ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനത്തോട് അഭിപ്രായം ആരാഞ്ഞ് കത്ത് അയച്ചിരുന്നു. ഹൈബിയുടെ ആവശ്യം അപ്രായോഗികമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തെ അറിയിച്ചു.

സംസ്ഥാനരൂപീകരണം മുതൽ തിരുവന്തപുരമാണ് കേരളത്തിൻറെ തലസ്ഥാനം. അതിന് ആവശ്യമായുള്ള സൗകര്യങ്ങളും സംവിധാനങ്ങളും ഇവിടെ ലഭ്യമാണ്. അതേസമയം മഹാനഗരമായി വികസിക്കാനുള്ള കൊച്ചിയുടെ സാധ്യത വളരെ കുറവാണെന്നും അതിനാൽ ഇക്കാര്യം പ്രായോഗികമല്ലെന്നുമാണ് മുഖ്യമന്ത്രി ഫയലിൽ കുറിച്ചത്. മാത്രവുമല്ല അതിഭീകരമായ സാമ്പത്തിക ചെലവ് തലസ്ഥാനം മാറ്റുന്നതിന് വരുമെന്നും സർക്കാർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News