ദില്ലിയിൽ കോച്ചിങ് സെന്ററിലെ വിദ്യാർത്ഥികളുടെ മരണം: ലോക്സഭയിൽ അടിയന്തര പ്രമേയം ഉന്നയിച്ച് ഹൈബി ഈഡൻ എംപി

ദില്ലിയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് ഒരു കോച്ചിങ് സെന്ററിലെ മൂന്ന് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ലോക്സഭയിൽ ഹൈബി ഈഡൻ എംപി അടിയന്തര പ്രമേയം ഉന്നയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ടെന്നും ഈ സംഭവത്തെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണം നടത്തണമെന്നും ഹൈബി ഈഡൻ എംപി ആവശ്യപ്പെട്ടു. അതോടൊപ്പം, പഠന കേന്ദ്രങ്ങളിൽ സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാനുള്ള കർശന നടപടികൾ എടുക്കാനും ഹൈബി ഈഡൻ എംപി ആവശ്യപെട്ടു.

Also Read; “ദില്ലിയിൽ വിദ്യാർത്ഥികൾ എത്തുന്നത് പ്രതീക്ഷയോടെ, ഇത്തരം സ്ഥാപനങ്ങൾ കണ്ടെത്തണം…”: ദില്ലിയിൽ കോച്ചിങ് സെന്ററിലെ വെള്ളക്കെട്ടിൽ മരിച്ച നെവിന്റെ ബന്ധു

ദില്ലിയിൽ കോച്ചിങ് സെന്ററിൽ വെള്ളം കയറി വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ പ്രതികരിച്ച് മരിച്ച നെവിന്റെ അമ്മാവൻ. ഇങ്ങനെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എത്ര ഉണ്ടെന്നു കണ്ടെത്തണം. ദില്ലിയിലെ അധികൃതർ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം. വിദ്യാർത്ഥികൾ വളരെ പ്രതീക്ഷയോടെയാണ് ദില്ലിയിൽ എത്തുന്നത്. ഇത് ദില്ലിയിലെ മാത്രം പ്രശ്നമല്ല, ഇന്ത്യ മുഴുവൻ ഉള്ള പ്രശ്നമാണ്. എല്ലാ സ്ഥലങ്ങളിലും ഇത്തരം പരിശോധനകൾ നടത്തണമെന്നും നെവിന്റെ ബന്ധു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News