മാളിലെ ടോയ്‌ലെറ്റിൽ ഒളിക്യാമറ; ക്യാമെറയിൽ പതിഞ്ഞ പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

Hidden Camera

യുഎസിൽ മാളിലെ ശുചിമുറിയിൽ നിന്ന് ഒളിക്യാമറ കണ്ടെത്തി. ചുമരിൽ അസാധാരണമായി കണ്ട കറുത്ത വസ്തു എന്താണെന്ന് പരിശോധിച്ച ഒരു യുവതിയാണ് ഒളിക്യാമറയാണെന്ന് കണ്ടെത്തിയത്. തുടർന്ന് യുവതി തന്നെ ഇത് പൊലീസിനെ ഏൽപ്പിച്ചു. ക്യാമെറയിൽ നിന്ന് കാമറ മാളിൽ സ്ഥാപിക്കാൻ വന്ന 18 കാരനായ യുവാവിനെയും കണ്ടു. മറ്റു പല മാളുകളിൽ നിന്നുള്ള ഒളിക്യാമറ ദൃശ്യങ്ങളും ക്യാമെറയിലുണ്ടായിരുന്നു. പ്രതിയെ ക്യാമെറയിൽ കണ്ടതിന്റെ അടിയസ്ഥാനത്തിൽ തന്നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Also Read: ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധനെന്ന് എസ്ഐടിയെ അറിയിച്ച് നടൻ സിദ്ദിഖ്

അജ്ഞാതമായ മറ്റു ശുചിമുറികളിലെ ദൃശ്യങ്ങളും ക്യാമെറയിലുണ്ടായിരുന്നു. സമാനമായ പല സംഭവങ്ങളും യുഎസിൽ ഇതിന് മുൻപും കണ്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ഇന്ത്യയിലും ഇപ്പോൾ സ്ഥിരമായി. ഒരു സർക്കാർ ഉദ്യോഗസ്ഥയുടെ വീട്ടിലെ കിടപ്പുമുറിയിൽ ഒളിക്യാമറ വച്ചതിനു ഷക്കർപൂരിൽ നിന്നുള്ള 30 കാരനെ പൊലീസ് അടുത്തിടെയാണ് അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News