യുവതിയുടെ ബെഡ്‌റൂമിലെയും ബാത്ത്‌റൂമിലെയും ബള്‍ബ് ഹോള്‍ഡറുകളില്‍ ഒളിക്യാമറവെച്ചു; യുവാവ് പിടിയില്‍

യുവതിയുടെ ബെഡ്‌റൂമിലെയും ബാത്ത്‌റൂമിലെയും ബള്‍ബ് ഹോള്‍ഡറുകളില്‍ ഒളിക്യാമറവെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് പിടിയില്‍. ദില്ലിയിലെ ഷകര്‍പുരിലാണ് സംഭവം. 30കാരനായ കരണ്‍ എന്ന യുവാവാണ് പിടിയിലായത്. കരണിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന
യുവതിയുടെ ദൃശ്യങ്ങളാണ് പകര്‍ത്തിയത്.

ഉത്തര്‍പ്രദേശുകാരിയായ യുവതി സിവില്‍ സര്‍വീസ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായാണ് ഷകര്‍പുരില്‍ വീട് വാടകയ്ക്കെടുത്ത് താമസം തുടങ്ങിയത്. ഒറ്റയ്ക്കായിരുന്നു യുവതിയുടെ താമസം. കെട്ടിടത്തിന്റെ ഉടമയുടെ മകനായ കരണ്‍ തൊട്ടുടുത്ത നിലയിലാണ് താമസിച്ചിരുന്നത്. യുവതി നാട്ടിലേക്ക് പോയപ്പോള്‍ വീടിന്റെ താക്കോല്‍ കരണിനെ ഏല്‍പ്പിച്ചായിരുന്നു പോയത്.

ALSO READ:കേരളത്തിലെ ട്രെയിന്‍ യാത്ര ദുരിതം; കേന്ദ്ര അവഗണനയുടെ പരിണിതഫലമെന്ന് ഡി.വൈ.എഫ്.ഐ

വളരെ കുറച്ചുനാളുകള്‍ക്ക് മുമ്പാണ് തന്റെ വാട്സാപ്പ് അക്കൗണ്ടുമായി ബന്ധപ്പെട്ട് ചില അസ്വാഭാവികത യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. വാട്സാപ്പ് അക്കൗണ്ടുകള്‍ ലിങ്ക് ചെയ്ത മറ്റ് ഉപകരണങ്ങള്‍ ഏതൊക്കെയെന്ന് പരിശോധിച്ചപ്പോള്‍ അപരിചിതമായ ഒരു ലാപ്ടോപ്പും യുവതി കണ്ടെത്തി. ഉടന്‍തന്നെ അതില്‍നിന്ന് ലോഗൗട്ട് ചെയ്തു. ഇതോടെയാണ് യുവതിക്ക് സംശയം തോന്നിയത്. തുടര്‍ന്ന് അപ്പാര്‍ട്ട്മെന്റില്‍ യുവതി നടത്തിയ തിരച്ചിലിലാണ് ഒളിക്യാമറ കണ്ടെത്തിയത്. ശുചിമുറിയിലെ ബള്‍ബ് ഹോള്‍ഡറില്‍ ക്യാമറ ഘടിപ്പിച്ചത് കണ്ടെത്തിയതിന് പിന്നാലെ യുവതി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് സമാനമായ രീതിയില്‍ കിടപ്പുമുറിയിലും ക്യാമറ ഘടിപ്പിച്ചതായി കണ്ടെത്തിയത്. താന്‍ നാട്ടില്‍ പോയപ്പോള്‍ താക്കോല്‍ കരണിനെ ഏല്‍പ്പിച്ച വിവരം യുവതി പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് പൊലീസ് കരണിനെ ചോദ്യംചെയ്തതിന് പിന്നാലെയാണ് കുറ്റസമ്മതം നടത്തിയത്.

മൂന്ന് മാസം മുമ്പ് നാട്ടില്‍ പോയപ്പോള്‍ യുവതി മുറിയുടെ താക്കോല്‍ കരണിനെ ഏല്‍പ്പിച്ചിരുന്നു. അവസരം മുതലാക്കിയ പ്രതി ഇലക്ട്രോണിക് മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ മൂന്ന് രഹസ്യ ക്യാമറകള്‍ കിടപ്പുമുറിയിലും കുളിമുറിയിലും സ്ഥാപിച്ചു. എന്നാല്‍ കരണ്‍ വാങ്ങിയ ഒളിക്യാമറകള്‍ ഓണ്‍ലൈനായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതായിരുന്നില്ല. ദൃശ്യങ്ങള്‍ അതിനൊപ്പം സ്ഥാപിക്കുന്ന മെമ്മറി കാര്‍ഡുകളിലാണ് റെക്കോര്‍ഡ് ചെയ്യപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ റെക്കോര്‍ഡ് ചെയ്ത വീഡിയോകള്‍ തന്റെ ലാപ്‌ടോപ്പിലേക്ക് മാറ്റുന്നതിനായി കരണ്‍ അറ്റകുറ്റപ്പണിയുടെ പേരുപറഞ്ഞ് യുവതിയോട് പലതവണ വീടിന്റെ താക്കോല്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം കരണില്‍നിന്ന് മറ്റൊരു ക്യാമറയും റെക്കോര്‍ഡ് ചെയ്ത വീഡിയോകള്‍ സൂക്ഷിച്ചിരുന്ന രണ്ട് ലാപ്ടോപ്പുകളും പൊലീസ് പിടിച്ചെടുത്തു.

ALSO READ:‘ജീവിതം ബൂമറാങ്ങാണ്; നിങ്ങൾ കൊടുക്കുന്നത് തിരിച്ച് കിട്ടും’: സിദ്ദിഖിനെതിരെ പരാതി നൽകിയ നടി; ഫേസ്ബുക്ക് പോസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News