നിങ്ങളെ പ്രമേഹം വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടോ ? എങ്കില്‍ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

പ്രമേഹം പ്രായഭേതമില്ലാതെ ഇന്ന് എല്ലാവരെയും അലട്ടുന്ന പ്രശ്‌നമാണ്. ശരീരം ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതെ വരികയോ ഇന്‍സുലിന്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നത് പരാജയപ്പെടുമ്പോഴോ ആണ് രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുന്നത്. ഇങ്ങനെ സംഭവിക്കുമ്പോള്‍ ഹൃദയാഘാതം, ഹൃദയസ്തംഭനം, സ്‌ട്രോക്ക്, വൃക്ക തകരാറുകള്‍ എന്നിവയ്ക്ക് കാരണമാകും.ഇതിന് ചില പരിഹാര മാര്‍ഗങ്ങളുണ്ട്.

ALSO READ :നിങ്ങള്‍ അവക്കാഡോ കഴിക്കാറുണ്ടോ? എങ്കില്‍ ഈ പറയുന്ന ഭക്ഷണങ്ങളൊന്നും കൂടെക്കഴിക്കരുത്. പണി പാളും

പതിവായി വ്യായാമം ചെയ്യുന്നതിലൂടെ നിങ്ങളുടെ ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇത് കോശങ്ങള്‍ക്ക് രക്തത്തിലെ പഞ്ചസാര നന്നായി ഉപയോഗിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും കഴിയും. നടത്തം, ഓട്ടം, സൈക്കിള്‍ ചവിട്ടല്‍, നൃത്തം, നീന്തല്‍ തുടങ്ങിയ വ്യായാമങ്ങളില്‍ ഏതെങ്കിലും ദിവസവും പരിശീലിക്കാം.

ALSO READ:മഹാരാഷ്ട്രയിൽ റെഡ് അലർട്ട്; കനത്ത മഴയിൽ മുങ്ങി മുംബൈ

നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണം കാര്‍ബോഹൈഡ്രേറ്റുകളുടെ ദഹനത്തെയും പഞ്ചസാരയുടെ ആഗിരണത്തെയും മന്ദഗതിയിലാക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാന്‍ സഹായിക്കുന്നു. എല്ലാത്തരം നാരുകളും ശരീരത്തിന് നല്ലതാണ്. എന്നാല്‍ ലയിക്കുന്ന നാരുകള്‍ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താന്‍ കൂടുതല്‍ സഹായിക്കും.

ALSO READ:മഹാരാഷ്ട്രയിൽ റെഡ് അലർട്ട്; കനത്ത മഴയിൽ മുങ്ങി മുംബൈ

ധാരാളം വെള്ളം കുടിക്കുന്നത് വൃക്കകള്‍ അധിക പഞ്ചസാര പുറന്തള്ളാന്‍ സഹായിക്കുന്നു. കൂടുതല്‍ വെള്ളം കുടിക്കുന്ന ആളുകള്‍ക്ക് രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതായി ഒരു പഠനങ്ങള്‍ പറയുന്നു. പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്നു.

ALSO READ:പുകാസയുടെ നേതൃത്വത്തിൽ ചിത്രരചനാ മത്സരം; കാരയ്ക്കാമണ്ഡപം വിജയകുമാർ ഉദ്ഘാടനം ചെയ്തു

മാനസിക സമ്മര്‍ദ്ദം രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും ബാധിക്കും. വ്യായാമം, വിശ്രമം, മെഡിറ്റേഷന്‍ എന്നിവ സമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയ്ക്കാന്‍ സഹായിക്കും.ഉറക്കമില്ലായ്മ വിശപ്പ് വര്‍ധിപ്പിക്കുകയും അതിലൂടെ ശരീരഭാരം കൂടാനും കാരണമാകും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാം. ഉറക്കക്കുറവ് കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിപ്പിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിന് അത്യാവശ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News