മധ്യപ്രദേശിന്‌ പിന്നാലെ രാജസ്ഥാനിലും നേതൃത്വ മാറ്റത്തിനൊരുങ്ങി ഹൈക്കമാൻഡ്

മധ്യപ്രദേശിന്‌ പിന്നാലെ രാജസ്ഥാനിലും നേതൃത്വ മാറ്റത്തിനൊരുങ്ങി ഹൈക്കമാൻഡ്. അതേ സമയം പ്രതിപക്ഷ നേതാവ് ആരാകുമെന്നതിലും സംസ്ഥാനത്ത് തർക്കം നിലനിൽക്കുന്നുണ്ട്. സുനിൽ കനുഗോലുവിന്റെ ടീമിനെ തെരഞ്ഞെടുപ്പിൽ അടുപ്പിക്കാത്തതും തോൽവിക്ക് കാരണമായെന്നും ഹൈക്കമാന്റ് വിലയിരുത്തുന്നു.

Also Read: ആരിഫ് മുഹമ്മദ്‌ ഖാൻ മുൻ ഗവർണർ ജസ്റ്റിസ് സദാശിവത്തിന്റെ കാലുകഴുകിയ വെള്ളം കുടിക്കണം: എ കെ ബാലൻ

മധ്യപ്രദേശിൽ കമൽനാഥിനെ മാറ്റിയതിന് പിന്നാലെയാണ് രാജസ്ഥാനിലും മാറ്റത്തിന് ഹൈക്കമന്റ് നീക്കങ്ങൾ നടത്തുന്നത്. 3 സംസ്ഥാങ്ങളിലും തോൽവിക്ക് കാരണം സംസ്‌യ്ഹാൻ നേതൃത്വമെന്ന വിലയിരുത്തലാണ് നേതൃത്വത്തിനുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ചുക്കാൻ സുനിൽ കനുഗോലുവിന്റെ ടീമിനെ ഏൽപിക്കാനുള്ള ഹൈക്കമാൻഡ് തീരുമാനം മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ അട്ടിമറിച്ചിരുന്നു. രാഷ്ട്രീയക്കാരല്ലാത്തവർ തന്ത്രങ്ങൾ രൂപീകരിക്കുന്നതിനോട് തുടക്കം മുതൽ എതിരായിരുന്ന കമൽനാഥ് സെപ്റ്റംബർ അവസാനം ടീമിനോട് സ്ഥലംവിടാൻ നിർദേശിച്ചു. തന്ത്രരൂപീകരണവും സ്ഥാനാർഥിനിർണയവും താൻ ചെയ്തോളാമെന്നും അറിയിച്ചു. 3 ദിവസത്തിനകം ബംഗ്ലാവ് ഒഴിയണമെന്ന് ആവശ്യപ്പെട്ട കമൽനാഥുമായി തെറ്റിപ്പിരിഞ്ഞ ടീം ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഭോപാൽ വിട്ടു.

Also Read: ചാൻസലർ സർവകലാശാലയിൽ തമ്പടിച്ച് സംഘർഷമുണ്ടാക്കുന്നു: മന്ത്രി ആർ ബിന്ദു

കനുഗോലുവിൻ്റെ ടീമിനെ അശോക് ഗെലോട്ടും സംസ്ഥാനത്ത് അടുപ്പിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കാൻ “ഡിസൈൻ ബോക്സ്’ എന്ന കൺസൽറ്റൻസി സ്‌ഥാപനത്തെ ഗെലോട്ട് സ്വന്തം നിലയിൽ നിയോഗിച്ചു. ജനവിരുദ്ധവികാരം നേരിടുന്ന നാൽപതോളം എംഎൽഎമാർക്ക് ടിക്കറ്റ് നൽകരുതെന്ന ഹൈക്കമാൻഡ് നിർദേശം ഗെലോട്ട് അംഗീകരിച്ചില്ല. ഇതിൽ ഭൂരിഭാഗം പേരും തോറ്റു. കോൺഗ്രസിന്റെ അണിയറയിൽ കരുത്താർജിക്കുന്ന പ്രിയങ്ക ഗാന്ധി ടീമിന്റെ സജീവ ഇടപെടൽ ഛത്തീസ്ഗഡിൽ തെരഞ്ഞെടുപ്പിൽ നടന്നിരുന്നു. രാജസ്ഥാനിൽ ഗെഹ്ലോറ്റിനെ മറ്റുമെന്നാണ് സൂചന. പ്രതിപക്ഷ നേതാവ് അരാകണമെന്നതിലും രാജസ്ഥാനിൽ തർക്കം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News