രാജസ്ഥാനിലും നേതൃത്വ മാറ്റത്തിനു ഒരുങ്ങി ഹൈക്കമാന്റ്

മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാനിലും നേതൃത്വ മാറ്റത്തിനു ഒരുങ്ങി ഹൈക്കമാന്റ്. അശോക് ഗെഹ്‌ലോട്ടിനെ ഒഴിവാക്കുമെന്നാണ് സൂചന. അതേ സമയം പ്രതിപക്ഷ നേതാവ് ആരാകുമെന്നതിലും സംസ്ഥാനത്തു തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. സുനില്‍ കനുഗോലുവിന്റെ ടീമിനെ തെരഞ്ഞെടുപ്പില്‍ അടുപ്പിക്കാത്തതും തോല്‍വിക്ക് കാരണമായെന്നും ഹൈക്കമാന്റ് വിലയിരുത്തുന്നു.

മധ്യപ്രദേശില്‍ കമല്‍നാഥിനെ മാറ്റിയതിന് പിന്നാലെയാണ് രാജസ്ഥാനിലും മാറ്റത്തിനു ഹൈക്കമാന്റ് നീക്കങ്ങള്‍ നടത്തുന്നത്. 3 സംസ്ഥാങ്ങളിലും തോല്‍വിക്ക് കാരണം സംസ്യ്ഹാന്‍ നേതൃത്വമെന്ന വിലയൊരുത്തലിലാണ് നേതൃത്വം. നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ചുക്കാന്‍ സുനില്‍ കനുഗോലുവിന്റെ ടീമിനെ ഏല്‍പിക്കാനുള്ള ഹൈക്കമാന്‍ഡ് തീരുമാനം മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ അട്ടിമറിച്ചിരുന്നു. രാഷ്ട്രീയക്കാരല്ലാത്തവര്‍ തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിനോടു തുടക്കം മുതല്‍ എതിരായിരുന്ന കമല്‍നാഥ് സെപ്റ്റംബര്‍ അവസാനം ടീമിനോടു സ്ഥലംവിടാന്‍ നിര്‍ദേശിച്ചു, തന്ത്രരൂപീകരണവും സ്ഥാനാര്‍ഥിനിര്‍ണയവും താന്‍ ചെയ്‌തോളാമെന്നും അറിയിച്ചു.

Also Read: ആരിഫ് മുഹമ്മദ്‌ ഖാൻ മുൻ ഗവർണർ ജസ്റ്റിസ് സദാശിവത്തിന്റെ കാലുകഴുകിയ വെള്ളം കുടിക്കണം: എ കെ ബാലൻ

3 ദിവസത്തിനകം ബംഗ്ലാവ് ഒഴിയണമെന്ന് ആവശ്യപ്പെട്ട കമല്‍നാഥുമായി തെറ്റിപ്പിരിഞ്ഞ ടീം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഭോപാല്‍ വിട്ടു. കനുഗോലുവിന്റെ ടീമിനെ അശോക് ഗെഹ്‌ലോട്ട് സംസ്ഥാനത്ത് അടുപ്പിച്ചിരുന്നില്ല. തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ രൂപീകരിക്കാന്‍ ‘ഡിസൈന്‍ ബോക്‌സ്’ എന്ന കണ്‍സല്‍റ്റന്‍സി സ്ഥാപനത്തെ ഗെഹ്‌ലോട്ട് സ്വന്തം നിലയില്‍ നിയോഗിച്ചു. ജനവിരുദ്ധവികാരം നേരിടുന്ന നാല്‍പതോളം എംഎല്‍എമാര്‍ക്കു ടിക്കറ്റ് നല്‍കരുതെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം ഗെഹ്‌ലോട്ട് അംഗീകരിച്ചില്ല. ഇതില്‍ ഭൂരിഭാഗം പേരും തോറ്റു. കോണ്‍ഗ്രസിന്റെ അണിയറയില്‍ കരുത്താര്‍ജിക്കുന്ന പ്രിയങ്ക ഗാന്ധി ടീമിന്റെ സജീവ ഇടപെടല്‍ ഛത്തീസ്ഗഡില്‍ നടന്നു. എന്തായാലും രാജസ്ഥാനില്‍ ഗെഹ്ലോട്ടിനെ മറ്റുമെന്നാണ് സൂചന. പ്രതിപക്ഷ നേതാവ് അരാകണമെന്നതിലും രാജസ്ഥാനില്‍ തര്‍ക്കം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News