താത്ക്കാലിക വി സി യെ സ്വന്തം ഇഷ്ടപ്രകാരം നിയമിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്ത് സർക്കാർ ഹർജി, ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

highcourt

കെ ടി യു താത്ക്കാലിക വി സി യെ സ്വന്തം ഇഷ്ടപ്രകാരം നിയമിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. പുതിയ വി സി, ശിവപ്രസാദ് ഉൾപ്പെടെ എല്ലാ എതിർകക്ഷികൾക്കും കോടതി നോട്ടീസ് അയച്ചു. ഹർജിയിൽ കോടതി അടുത്ത ആഴ്ച വിശദമായ വാദം കേൾക്കും.

ഹെെക്കോടതി ഉത്തരവ് വകവെ്യ്ക്കാതെ ഗവർണർ സാങ്കേതിക സർവ്വകലാശാല താൽക്കാലിക വിസിയെ നിയമിച്ചത് സ്റ്റേചെയ്യണമെന്നാണ് സർക്കാർ ആവശ്യം . സർക്കാർ നൽകിയ പാനലിന് പുറത്ത്നിന്നും വി സി യെ നിയമിച്ചത് ചോദ്യംചെയ്താണ് ഹർജി. സാങ്കേതിക സർവ്വകലാശാല നിയമപ്രകാരം താൽക്കാലിക വിസി നിയമനം സർക്കാർ നൽകുന്ന പട്ടികയിൽനിന്ന് ആകണമെന്ന ഹെെക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കോടതി ഉത്തരവ് മറകടന്ന് ഗവർണർ നിയമനം നടത്തുകയായിരുന്നു.

Also Read: സർക്കാർ സംവിധാനത്തെ ചാൻസലർ വെല്ലുവിളിക്കുന്നത് അങ്ങേയറ്റം തെറ്റാണ്; പി രാജീവ്

ഗവര്‍ണര്‍ രാഷ്ട്രീയ താത്പര്യത്തോടെയാണ് വിസിമാരെ നിയമിച്ചതെന്നും, ഹൈക്കോടതിയെ വെല്ലുവിളിച്ചാണ് ഗവര്‍ണറുടെ നീക്കമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ പറഞ്ഞു. സര്‍വകലാശാലയുടെ താത്പര്യം പോലും പരിഗണിക്കാതെയാണ് വിസിമാരെ ചാൻസലർ നിയമിച്ചിട്ടുള്ളതെന്നും എസ്എഫ്‌ഐ വിഷയത്തിൽ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here