പി ജയരാജനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ആര്‍എസ്എസ്സുകാരെ ഹൈക്കോടതി വെറുതെ വിട്ടു

പി ജയരാജനെ വീട്ടില്‍ക്കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടാം പ്രതി മാത്രം കുറ്റക്കാരന്‍. മറ്റ് പ്രതികളായ ആര്‍എസ്എസ്സുകാരെ ഹൈക്കോടതി വെറുതെ വിട്ടു.  രണ്ടാം പ്രതി പ്രശാന്ത് കുറ്റക്കാരനെന്ന് കോടതി ഉത്തരവിട്ടു.

  വിചാരണക്കോടതി പത്ത് വർഷം കഠിന തടവിന്  ശിക്ഷിച്ച പ്രതികളെയാണ് അപ്പീൽ പരിഗണിച്ച ഹൈക്കോടതി വെറുതെ വിട്ടത്. രണ്ടാം പ്രതി ഒഴികെയുള്ള എല്ലാവരെയും അപ്പീലിൽ വെറുതെ വിട്ടു. രണ്ടാം പ്രതിക്കെതിരായി വിചാരണക്കോടതി ചുമത്തിയ ചില കുറ്റങ്ങൾ ഒഴിവാക്കുകയും ചെയ്തു.
പ്രതികൾക്കെതിരെ  വേണ്ടത്ര തെളിവുകളില്ലെന്നാണ്  ഹൈക്കോടതിയുടെ വിലയിരുത്തൽ.
കേസിലെ മുഖ്യ സാക്ഷികളായ പി ജയരാജൻ്റെ ഭാര്യ , സഹോദരി , അയൽവാസികൾ എന്നിവരുടെ മൊഴികൾ വിശ്വാസയോഗ്യമല്ലെന്നാണ് ജസ്റ്റിസ് പി സോമരാജൻ്റെ കണ്ടെത്തൽ.
1999 ലെ തിരുവോണ നാളിലായിരുന്നു പി ജയരാജൻ്റെ വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ജയരാജൻ മാസങ്ങൾ നീണ്ട ചികിത്സക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചു വന്നത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News