മലയാളം അറിയാത്ത പ്രതിയുടെ മലയാളത്തിലുള്ള മൊഴി ! – കൊലപാതക കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു

കൊലപാതക കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയായ ബംഗാളി യുവാവിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. പന്ത്രണ്ട് വര്‍ഷമായി ജയിലില്‍ കഴിഞ്ഞ പശ്ചിമ ബംഗാളിലെ ജയ്പാല്‍ഗുഡി സ്വദേശിയായ ബംഗാളി യുവാവിനെയാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. 2012 ല്‍ കുന്ദംകുളം ആലിന്‍തൈ പ്രദേശത്തെ ഹോളോബ്രിക്ക്‌സ് നിര്‍മ്മാണ യൂണിറ്റിന് സമീപം നടന്ന പ്രദീപ് റായി കൊലപാതക കേസിലാണ് ബംഗാൾ സ്വദേശി ശിക്ഷിക്കപ്പെട്ടത്. 2018 ല്‍ തൃശൂര്‍ അഡീഷ്ണല്‍ സെഷന്‍സ് കോടതി പ്രതിയായ സനത് റായിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ ഫയല്‍ ചെയ്ത അപ്പീലിലെ വാദങ്ങള്‍ അംഗീകരിച്ചാണ് പ്രതിയെ വെറുതെ വിട്ടത്.

also read : ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത യുവാവിൻ്റെ തലയുമായി ട്രെയിൻ ഓടിയത് 18 കിലോമീറ്റർ

മലയാളം അറിയാത്ത പ്രതിയുടെ മലയാളത്തിലുള്ള കുന്ദംകുളം പോലീസ് ഹാജരാക്കിയ കുറ്റസമ്മത മൊഴിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സംശയം പ്രകടിപ്പിച്ചു. കുറ്റം ചെയ്തത് സനത് റായി ആണെന്ന് സംശയത്തിന് അതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. തുടർന്നുള്ള വിചാരണയിലാണ് ഹൈക്കോടതി വിധി വന്നത്.

also read : ‘എം എൻ വിജയൻ മാഷ് ഞങ്ങളുടെ ഊർജം’; പുകസയുടെ അനുസ്‌മരണ പരിപാടിക്കെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി അശോകൻ ചരുവിൽ

ജസ്റ്റിസുമാരായ പി.ബി. സുരേഷ്‌കുമാര്‍ , പി. ജി. അജിത്കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് അപ്പീല്‍ അനുവദിച്ചത്. പ്രതിക്ക് വേണ്ടി അഭിഭാഷകരായ ശരത് ബാബു കോട്ടക്കല്‍ , റെബിന്‍ വിന്‍സെന്റ് ഗ്രാലന്‍ എന്നിവര്‍ ഹൈക്കോടതിയില്‍ ഹാജരായി. പ്രതിയെ തിരുവനന്തപുരം തുറന്ന ജയിലില്‍ നിന്നും 11.10.2023 ന് വൈകീട്ട് അധികൃതര്‍ മോചിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News