‘ശാരീരിക ആക്രമണം, നിയമവിരുദ്ധ നടപടികൾ’, ബിഗ് ബോസ് റിയാലിറ്റി ഷോയ്‌ക്കെതിരെ ഹർജി, മോഹൻലാലിന് നോട്ടീസ്

ഏഷ്യാനെറ്റ് സംഘടിപ്പിക്കുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയ്‌ക്കെതിരെ ഹൈക്കോടതിയുടെ നോട്ടീസ്. പരിപാടിയുടെ ഉള്ളടക്കം അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് ഹൈക്കോടതി നിർദേശം നൽകി. പരിപാടിയുടെ ആറാം സീസൺ സംപ്രേക്ഷണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി അഭിഭാഷകനായ ആദർശ് എസ് നൽകിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

ALSO READ: ഏറ്റവും കൂടുതല്‍ നേതാക്കളെ ബിജെപിയിലെത്തിച്ച സംഘടനാ സെക്രട്ടറിയാണ് കെസി വേണുഗോപാല്‍: ഡോ. ജോണ്‍ബ്രിട്ടാസ് എംപി, വീഡിയോ

ശാരീരിക ആക്രമണം അടക്കം നിയമവിരുദ്ധ നടപടികൾ പരിപാടിക്കിടെയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആദർശ് എസ് ഹർജി നൽകിയത്. പരിപാടി സംഘാടകരായ എന്‍ഡമോള്‍ ഷൈനിനും, സ്റ്റാര്‍ ഇന്ത്യയ്ക്കും, പരിപാടിയുടെ അവതാരകനായ മോഹന്‍ലാലിനും, പരിപാടിയിലെ മത്സരാര്‍ത്ഥിയായ റോക്കിക്കും ഹർജി പരിഗണിച്ചുകൊണ്ട് ഹൈക്കോടതി നോട്ടീസ് നൽകിയിട്ടുണ്ട്. ഈ മാസം 25 ന് കോടതി ഹർജി വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News