മറുനാടന്‍ മലയാളിലുടെ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി. പി വി ശ്രീനിജിന്‍ എം എല്‍ എ നല്‍കിയ അപകീര്‍ത്തി കേസിലാണ് നടപടി. അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. മാധ്യമ പ്രവര്‍ത്തനത്തിന്റെ ശരിയായ മാതൃകയല്ല ഷാജന്റെത് എന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചു.
Also Read : ജയിലില്‍ നിന്ന് മോന്‍സണ്‍ സുധാകരനെ വിളിച്ച സംഭവം; ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്
കുന്നത്ത് നാട് എം എല്‍ എ പി വി ശ്രീനിജന്‍ നല്‍കിയ പരാതിയില്‍ എളമക്കര പൊലീസാണ് ഷാജനെതിരെ കേസെടുത്തത്. നേരത്തെ ഈ കേസില്‍ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
Also Read : ജയിലില്‍ നിന്ന് മോന്‍സണ്‍ സുധാകരനെ വിളിച്ച സംഭവം; ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്
ഷാജന്‍ സക്റിയ, മറുനാടന്‍ സി ഇ ഒ ആന്‍മേരി ജോര്‍ജ്ജ്, ചീഫ് എഡിറ്റര്‍ ജെ റിജു എന്നിവരെ പ്രതിയാക്കിയാണ് എളമക്കര പൊലീസ് കേസെടുത്തത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മറുനാടന്‍ മലയാളി തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് ശ്രീനിജിന്‍ തന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here