പമ്പയിൽ വാഹനങ്ങൾക്ക് പാർക്കിങ്ങിന് അനുമതി നൽകി ഹൈക്കോടതി. . തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി അനുമതി നൽകിയത്. ചെറു വാഹനങ്ങളുടെ പാർക്കിങ്ങാണ് ഈ തീർത്ഥാടന കാലത്ത് അനുവദിച്ചിരിക്കുന്നത്.
2018ലെ പ്രളയത്തിനു ശേഷമാണ് പമ്പയിലെ പാർക്കിംങിന് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയത്. ഇതിനുശേഷം മാസപൂജാസമയങ്ങളിൽ കുറച്ചു നാളായി പാർക്കിങ് അനുവദിച്ചിരിക്കുന്നു.
മണ്ഡല-മകരവിളക്കുകാലത്തും പമ്പയിൽ പാർക്കിങ് അനുവദിക്കണം എന്നതായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ആവശ്യം. ബോർഡിൻ്റെ ഈ ആവശ്യമാണ് ഹൈക്കോടതി അംഗീകരിച്ചത്. ചക്കുപാലം-രണ്ട്, ഹിൽടോപ്പ് എന്നിവിടങ്ങളിലാണ് പാർക്കിങ്ങിന് അനുമതിനൽകിയത്. രണ്ടിടത്തുമായി രണ്ടായിരത്തോളം വാഹനങ്ങൾ പാർക്കുചെയ്യാൻ കഴിയും.
അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇവിടെ ചെറുവാഹനങ്ങൾക്ക് അനുമതികിട്ടിയത്.
ഇതോടെ മുൻവർഷങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിനും ഇത്തവണ ഒരു പരിധിവരെ പരിഹാരമാവും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here