എട്ട് മാസം ഗര്‍ഭിണി; 15 വയസുകാരിക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ ഹൈക്കോടതിയുടെ അനുമതി

പതിനഞ്ചുകാരിയുടെ 8 മാസം വളർച്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി കേരളാ ഹൈക്കോടതി. പെൺകുട്ടിയുടെ പിതാവാണ് ഹർജി നൽകിയത്. സഹോദരനിൽ നിന്നാണ് പെൺകുട്ടി ഗർഭിണിയായത് എന്നതിനാൽ വലിയ സങ്കീർണതകൾ ഈ കേസിനുണ്ട്. പെൺകുട്ടിയുടെ മാനസികാരോഗ്യം കൂടി പരിഗണിച്ചാണ് അനുമതി നൽകുന്നതെന്ന് ജസ്റ്റിസ് എഎസിയാദ് റഹ്മാൻ വിധിയിൽ വ്യക്തമാക്കി. ഹർജി ഒരാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.

ജില്ലാ മെഡിക്കൽ ഓഫീസറും ആശുപത്രി സൂപ്രണ്ടും എത്രയുംവേഗം നടപടികൾ സ്വീകരിക്കണം എന്നും കോടതി നിർദേശിച്ചു. നടപടികൾ പൂർത്തിയാക്കിയശേഷം റിപ്പോർട്ട് നൽകണമെന്നും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.

ഹർജി മുമ്പ് പരിഗണിച്ചപ്പോൾ കോടതി മെഡിക്കൽ ബോർഡിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.. ഭ്രൂണത്തിന്റെ വളർച്ച പരിഗണിച്ചാൽ രക്തസ്രാവമടക്കമുള്ള പ്രശ്നമുണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ, ഗർഭാവസ്ഥ തുടരുന്നത് കുട്ടിയുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകി.

എട്ടുമാസമെത്തിയ സാഹചര്യത്തിൽ പുറത്തെടുക്കുന്ന കുഞ്ഞിന് ജീവനുണ്ടാകാൻ സാധ്യതയുണ്ടെന്നും മെഡിക്കൽ ബോർഡ് കോടതിയെ അറിയിച്ചു. ഇങ്ങനെ സാഹചര്യം ഉണ്ടായാൽ കുഞ്ഞിനെ സംരക്ഷിക്കാൻ സമാന വിഷയത്തിൽ ഹൈക്കോടതി മുമ്പ് നൽകിയ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും കോടതി നിർദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News