അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കും

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനം. ഇതിനായി നിയമ വിദഗ്ദ്ധരുടെ സംഘം രൂപീകരിക്കും.

ജനകീയ സമിതി രൂപീകരിച്ചാണ് പ്രതിഷേധ പരിപാടികളും ആസൂത്രണം ചെയ്യുന്നത്. പറമ്പിക്കുളത്തേക്ക് ആനയെ മാറ്റിയാലുള്ള പ്രശ്‌നങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുമെന്നും എംഎല്‍എ കെ.ബാബു പറഞ്ഞു.

പറമ്പിക്കുളത്തേക്ക് കൊണ്ടു പോകണമെന്ന് സര്‍ക്കാരിന് നിര്‍ബന്ധമില്ല. ജനങ്ങള്‍ സുരക്ഷിതമല്ലെന്ന് സര്‍ക്കാരിനെയും ബോധ്യപ്പെടുത്തുമെന്നും എംഎല്‍എ പറഞ്ഞു. കൊല്ലങ്കോട് വ്യാപാര ഭവനില്‍ എം.എല്‍.എ കെ.ബാബുവിന്റെ നേതൃത്വത്തിലായിരുന്നു യോഗം. സിപിഐഎം, മുസ്ലിം ലീഗ് ബിജെപി, കേരള കോണ്‍ഗ്രസ്, ജനതാദള്‍ തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News