സ്വപ്നയെ അറസ്റ്റ് ചെയ്യാത്തതെന്തുകൊണ്ടെന്ന് ഹൈക്കോടതി

യൂണിടാക് കോഴക്കേസിൽ സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന്  ഹൈക്കോടതി. കുറ്റകൃത്യത്തിൽ സുപ്രധാനമായ പങ്ക് സ്വപ്നക്കുണ്ട്. എന്നിട്ടും ഇ  ഡി സ്വപ്നയെ അറസ്റ്റ് ചെയ്യാത്തത് ഗൗരവതരമെന്നും  ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസിൽ എം ശിവശങ്കറിന് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിലാണ് പരാമർശങ്ങൾ .
എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി ഇ ഡിക്കെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്.കേസിൽ സ്വപ്ന സുരേഷ് ഉൾപ്പെടെ മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നായിരുന്നു കോടതിയുടെ പ്രധാന ചോദ്യം. കുറ്റകൃത്യത്തിൽ സുപ്രധാനമായ പങ്ക് സ്വപ്നയ്ക്കുണ്ട്. എന്നിട്ടും സ്വപ്നയുടെ അറസ്റ്റ് വൈകിപ്പിക്കുന്നത് ആശങ്കാജനകവും ഗൗരവതരവും ആണെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. എന്നാൽ , ശിവശങ്കര്‍ ഉന്നത സ്വാധീനമുള്ള വ്യക്തിയാണെന്നും ആരോഗ്യപ്രശ്നങ്ങളുടെ പേരില്‍ ജാമ്യം നല്‍കിയാല്‍ അന്വേഷണം അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള ഇ ഡി വാദം കണക്കിലെടുത്ത് ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.
അതേസമയം യൂണിടാക്ക് കോഴക്കേസിൽ ഒന്നാംപ്രതിയായ സന്തോഷ് ഈപ്പന്റെ ജാമ്യാപേക്ഷയെ ഇ ഡി എതിർത്തിരുന്നില്ല.തുടർന്ന് സന്തോഷ് ഈപ്പന് നേരത്തെ ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.കേസിൽ ഒമ്പതാം പ്രതിയായ ശിവശങ്കറിനെയാണ് ഇ ഡി ആദ്യം അറസ്റ്റ് ചെയ്തത്.തുടർന്നായിരുന്നു ഒന്നാംപ്രതിയായ സന്തോഷ് ഈപ്പന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ശിവശങ്കറിനെ അറസ്റ്റ് ചെയ്തു രണ്ടുമാസം പിന്നിട്ടിട്ടും കേസിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്യാത്തത് സംശയകരമാണെന്ന് വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു.ഇതേ വിമർശനമാണ് ഹൈക്കോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്.വിമർശനങ്ങൾക്ക് നിയമപരമായി മറുപടി നൽകാൻ ഇ ഡി നിർബന്ധിതമായിരിക്കുകയാണ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News