ശബരിമലയിലെ തിരക്ക്; ദർശന സമയം വർധിപ്പിക്കാനാകുമോ എന്ന് ഹൈക്കോടതി

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ദർശനസമയം വർധിപ്പിക്കാനാകുമോ എന്ന് ഹൈക്കോടതി. 17 മണിക്കൂർ എന്നത് 2 മണിക്കൂർ കൂടി വർധിപ്പിക്കാനാകുമോ എന്നും കോടതി ചോദിച്ചു. തിരക്കിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി സ്പെഷൽ സിറ്റിംഗ് നടത്തിയത്. വിഷയത്തിൽ ദേവസ്വം ബോർഡിനോട് നിലപാടറിയിക്കാൻ കോടതി നിർദേശിച്ചു.

ALSO READ: സന്നിധാനത്ത് അടിയന്തര വൈദ്യ സഹായത്തിന് കനിവ് 108 സ്പെഷ്യല്‍ റെസ്‌ക്യൂ ആംബുലന്‍സിന് അനുമതി

നിലവിൽ വൻ ഭക്തജന തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. പുലർച്ചെ മൂന്നിന് നട തുറന്നത് മുതൽ ദർശനത്തിനായി തീർഥാടകരുടെ നീണ്ട നിരയാണ്. വെർച്വൽ ക്യൂ സംവിധാനം മുഖേനെ ഇന്ന് 90000 ഭക്തരാണ് ദർശനത്തിനെത്തിയത്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസ് പരിഗണിച്ചത്.

ALSO READ: ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ അടിയന്തര നടപടി: മന്ത്രി കെ രാധാകൃഷ്ണൻ

ദർശന സമയം 17 മണിക്കൂറിൽ കൂടുതൽ നീട്ടാനാകില്ലെന്ന് തന്ത്രി അറിയിച്ചതായി ദേവസ്വം ബോർഡ് പറഞ്ഞു. തിരക്ക് നിയന്ത്രണവിധേയമാണെന്നും ഭക്തർക്ക് ദർശനത്തിന് തടസമുണ്ടാകില്ലെന്നും പൊലീസ് അറിയിച്ചു. നിലവിൽ 113 ആർ.എ.എഫുകാരെ സന്നിധാനത്ത് നിയോഗിച്ചിട്ടുണ്ട്.

അതേസമയം, അവധി ദിവസങ്ങളെ തുടർന്ന് ശബരിമലയിലുണ്ടായ വൻ തിരക്ക് പരിഹരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കാൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിർദേശം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News