ഹരിയാനയിലെ നൂഹ് ജില്ലയില്‍ തുടര്‍ന്നുവന്ന പൊളിക്കല്‍ നടപടികള്‍ക്ക് ഹൈക്കോടതിയുടെ വിലക്ക്. ഹരിയാന-പഞ്ചാബ് ഹൈക്കോടതിയാണ് ബിജെപി സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ നടപടി സ്റ്റേ ചെയ്തത്. വര്‍ഗീയ കലാപം അടിച്ചമര്‍ത്താനെന്ന പേരില്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ നിരവധി കുടിലുകളും കെട്ടിടങ്ങളും കടകളുമാണ് സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്.
also read; സ്ത്രീകളെ തുറിച്ചുനോക്കിയെന്ന് ആരോപണം; ഹോട്ടലിന് പുറത്ത് കൂട്ടയടി
കഴിഞ്ഞ നാല് ദിവസമായി തുടര്‍ന്നുവന്ന ബുള്‍ഡോസര്‍ രാജിനാണ് ഹരിയാന-പഞ്ചാബ് ഹൈക്കോടതിയുടെ വിലക്ക്. മൂന്ന് അഭിഭാഷകര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി നടപടി. നൂഹ് ജില്ലയില്‍ വര്‍ഗീയ കലാപത്തിന് പിന്നാലെയായിരുന്നു ബിജെപി സര്‍ക്കാര്‍, ബുള്‍ഡോസര്‍ ഉപയോഗിച്ച് വ്യാപകമായി കുടിലുകളും കെട്ടിടങ്ങളും കടകമ്പോളങ്ങളും ഇടിച്ചുനിരത്തിയത്. റോഹിഗ്യന്‍ അഭയാര്‍ത്ഥികളുടെ 250 തിലധികം കെട്ടിടങ്ങളും നാമാവശേഷമാക്കി. ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുളള ബിജെപി സര്‍ക്കാരിന്റെ ആസൂത്രിതമായ നീക്കമാണ് ബുള്‍ഡോസര്‍ നടപടിയെന്ന് വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ‘അനധികൃത കയ്യേറ്റങ്ങള്‍’ എന്ന പേരില്‍ തുടങ്ങിയ നടപടിക്ക് മുമ്പായി യാതൊരു മുന്നറിയിപ്പോ നോട്ടീസോ നല്‍കിയിട്ടില്ലെന്നും ആളുകള്‍ പറഞ്ഞു. നിരാലംബരായ നിരവധി പേര്‍ക്കാണ് കിടപ്പാടം ഇല്ലാതായത്. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന്, നുഹിലെ അനധികൃത നിര്‍മ്മാണം പൊളിച്ചുനീക്കുന്നത് നിര്‍ത്താന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ധീരേന്ദ്ര ഖഡ്ഗത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നൂഹ് ജില്ലയില്‍ ഇപ്പോഴും നിരോധനാജ്ഞ ഇന്റര്‍നെറ്റ് വിലക്കും തുടരുകയാണ്. രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ മാത്രമേ അവശ്യവസ്തുക്കള്‍ വാങ്ങാന്‍ പരിമിതമായ അനുമതിയുളളൂ. വിവിധ അക്രസംഭവങ്ങളിലായി ഇതുവരെ 56 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 147 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
also read; കൊല്ലം പുനലൂരിൽ ജീപ്പിനുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here