ഹണി റോസിന്റെ പരാതിയിലെടുത്ത കേസില്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങുന്നത് വൈകിപ്പിച്ച ബോബി ചെമ്മണൂരിനെതിരെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പിന്‍വലിച്ചു.
വിഷത്തില്‍ മാപ്പ് പറഞ്ഞതിനെ തുടര്‍ന്നാണ് നടപടി. ബോബി ചെമ്മണ്ണൂരിന്റെ മാപ്പ് സ്വീകരിച്ച് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് തീര്‍പ്പാക്കുകയായിരുന്നു. കോടതിയെ ധിക്കരിച്ചിട്ടില്ലെന്നും കോടതിയോട് ബഹുമാനം മാത്രമാണുള്ളതെന്നും ബോബി പറഞ്ഞു. തനിക്ക് നാക്ക് പിഴ സംഭവിച്ചതാണെന്നും ഇനി വാ തുറക്കില്ലെന്നും ബോബി പറഞ്ഞു. ഒരാളെയും വിഷമിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല.
ഏതെങ്കിലും തരത്തില്‍ വേദനിച്ചിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുകയാണെന്നും ഭാവിയില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കുമെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.ഇനി ദയാര്‍ത്ഥ പ്രയോഗങ്ങള്‍ ഉണ്ടാവില്ല. നിരുപാധികം മാപ്പുപറയുന്നുവെന്നും ബോബി പറഞ്ഞു.
ചൊവ്വാഴ്ച കോടതി ജാമ്യം അനുവദിച്ചെങ്കിലും ജയിലിൽനിന്ന് പുറത്തിറങ്ങാൻ ബോബി ചെമ്മണൂർ തയ്യാറായിരുന്നില്ല. തുടർന്ന്, ബുധനാഴ്ച രാവിലെ പത്തുമണിയോടെയാണ് ബോബി ചെമ്മണൂര്‍ കാക്കനാട് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here