പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

pantheermkavu

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി.രാഹുലിന്റെയും പരാതിക്കാരിയുടെയും സമാധാന ജീവിതത്തിന് കേസ് തടസമാകരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി.ഇതിന്റെ അടിസ്ഥാനത്തില്‍ ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കുമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

ALSO READ: ‘കോഴയാരോപണം; തോമസ് കെ തോമസിനെ അവിശ്വസിക്കുന്നില്ല’: മന്ത്രി എ കെ ശശീന്ദ്രൻ

ചില തെറ്റിദ്ധാരണകൾ ഉണ്ടായെന്നും ഒത്ത് തീർപ്പായെന്നും ഒരുമിച്ച് ജീവിക്കാൻ അനുവദിക്കണമെന്നുമായിരുന്നു രാഹുലിന്റെ ആവശ്യം. കോടതിയെ സമീപിച്ച യുവതിയും രാഹുലിനെതിരെ പരാതിയില്ലെന്നും രാഹുൽ
മർദിച്ചിട്ടില്ലെന്നും അറിയിച്ചിരുന്നു.

അതേസമയം സ്ത്രീധന പീഡനവും ദേഹോപദ്രവവുമടക്കം ആരോപിച്ചാണ് രാഹുലിന്റെ ഭാര്യയും കുടുംബവും പരാതി നൽകിയത്. വിവാഹം നടന്ന് ദിവസങ്ങൾക്കുള്ളിലായിരുന്നു പരാതി.  എന്നാൽ  ദിവസങ്ങൾക്കുള്ളിൽ മൊഴി മാറ്റുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News