അന്വേഷണത്തിൽ തെളിവുകളില്ല; കിഫ്‌ബി മസാലബോണ്ടിൽ ഇഡിക്ക് വീണ്ടും തിരിച്ചടി

കിഫ്ബി മസാല ബോണ്ടില്‍ ഇഡിക്ക് വീണ്ടും ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. അന്വേഷണത്തിന് തെളിവുകളില്ലെന്ന് സിംഗിൾ ബഞ്ച് വ്യക്തമാക്കി. മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട എല്ലാ സമന്‍സും പിന്‍വലിക്കുന്നു എന്ന് ഇഡി കോടതിയെ അറിയിച്ചു. ഇ ഡി സമൻസ് ചോദ്യം ചെയ്തുള്ള തോമസ് ഐസകിന്റെ ഹര്‍ജിയിലാണ് സിംഗിൾ ബഞ്ചിൻ്റെ ഉത്തരവ്.

ALSO READ: കേരളാ പൊലീസ് ശബരിമല തീർത്ഥാടകന്റെ തല അടിച്ചുപൊട്ടിച്ചെന്ന വ്യാജപ്രചാരണം; കർശനനടപടിയുമായി പൊലീസ്

ഇഡി സമന്‍സ് നിലനില്‍ക്കില്ലെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. ഇഡിക്ക് അനാവശ്യ അന്വേഷണം നടത്താനാവില്ലെന്നും ന്യായമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം അന്വേഷണമാകാമെന്നും വ്യക്തമാക്കി കോടതി ഹർജി തീർപ്പാക്കി. കിഫ്ബി മസാലബോണ്ടുകളിറക്കിയതിൽ നിയമലംഘനമുണ്ടോയെന്ന അന്വേഷണത്തിന്റെ ഭാഗമായി അയച്ച സമൻസുകൾ പിൻവലിക്കുമെന്ന് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ അറിയിച്ചു. ഇതിനകം ഏഴ് തവണ കിഫ്ബിയുടെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതായി കോടതി ചൂണ്ടിക്കാട്ടി. ഈ രേഖകൾ പരിശോധിച്ച് അന്വേഷണം തുടരണോ എന്ന് അറിയിക്കാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

ALSO READ: “കേന്ദ്രസർക്കാർ കേരളത്തിലെ റബർ കർഷകരോട് ശത്രുതാപരമായ സമീപനം സ്വീകരിക്കുന്നു”: മുഖ്യമന്ത്രി പിണറായി വിജയൻ

തോമസ് ഐസകും കിഫ്ബിയും സമർപ്പിച്ച ഹർജിയിൽ ഇ ഡി സമൻസുകൾ ജസ്റ്റിസ് വി ജി അരുൺ റദ്ദാക്കിയിരുന്നു. എന്നാൽ പിന്നീട് ഹർജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പുതുക്കിയ സമൻസ് അയക്കാൻ ഇ ഡി ക്ക് അനുമതി നൽകി. തുടർന്ന് തോമസ് ഐസക് സമർപ്പിച്ച അപ്പീലിൽ പുതുക്കിയ സമൻസ് അയക്കാനുള്ള സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News