കോടതിക്കതിരെ വിവാദ പരാമർശം; കെ സുധാകരനെതിരെയുള്ള കോടതിയലക്ഷ്യ നടപടികൾ തുടരാമെന്ന് ഹൈക്കോടതി

കോടതിക്കെതിരെ വിവാദ പരാമർശം നടത്തിയ കെ സുധാകരനെതിരെയുള്ള കോടതിയലക്ഷ്യ നടപടികൾ തുടരാമെന്ന് ഹൈക്കോടതി. ഹൈക്കോടതിക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയതിനാണ് നടപടി. സുധാകരൻ കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ട ഉത്തരവ് റദ്ദാക്കിയ ഡിവിഷൻ ബെഞ്ചിന്‍റെ വിധിക്കെതിരെയായിരുന്നു സുധാകരന്‍റെ വിവാദ പരാമർശം.

Also Read: ഇ ഡിയുടെ അമിത അധികാരം നിയന്ത്രിക്കും, സ്വവർഗ വിവാഹത്തിന് നിയമസാധുത: പ്രകടന പത്രികയിൽ സിപിഐഎം

വിധി പ്രസ്താവിച്ച ജഡ്ജിക്ക് തലയ്ക്കു വെളിവുണ്ടോയെന്നും ഇത്തരം മ്ലേച്ഛമായ വിധി ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നതാണെന്നുമായിരുന്നു കണ്ണൂരിലെ പൊതുയോഗത്തിൽ സുധാകരൻ എം.പി. പറഞ്ഞത്. പരാമർശത്തിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ അഡ്വക്കേറ്റ് ജനറൽ ഇന്ന് അനുമതി നൽകിയിരുന്നു.

Also Read: തിരുവനന്തപുരം തരൂരിന് വിമതൻ; യൂത്ത് കോൺഗ്രസ്സ് വിമത വിഭാഗം നേതാവ് നാമനിർദേശ പത്രിക സമർപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News